മെസ്സിയോ ഡിബാലയോ ലൗറ്ററോയോയല്ല,യൂറോപ്പിൽ ഗോളടിച്ച് തിമിർക്കുന്നത് ഈ അർജന്റൈൻ താരം!
ഈ സീസണിൽ തന്റെ ക്ലബ്ബായ ഹെല്ലസ് വെറോണക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് അർജന്റൈൻ സൂപ്പർതാരമായ ജിയോവാനി സിമയോണി കാഴ്ച്ച വെക്കുന്നത്.കഴിഞ്ഞ വെനീസിയക്കെതിരെയുള്ള മത്സരത്തിൽ വെറോണക്ക് വേണ്ടി ഹാട്രിക്ക് കരസ്ഥമാക്കാൻ ഈ അർജന്റൈൻ താരത്തിന് സാധിച്ചിരുന്നു.ഇതോട് കൂടി ഈ സീസണിൽ 15 സിരി എ ഗോളുകളാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.
നിലവിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റൈൻ താരം സിമയോണിയാണ്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, പൗലോ ഡിബാല, ലൗറ്ററോ മാർട്ടിനസ് എന്നിവരെയൊക്കെ പിന്തള്ളി കൊണ്ടാണ് സിമയോണി ഗോളടിച്ച് തിമിർക്കുന്നത്.
Thanks to his 15 goals in 25 Serie A games this season, Hellas Verona striker Giovanni Simeone is the most prolific Argentinean player in Europe’s top five leagues. https://t.co/G8tP3grgvf #Simeone #HellasVerona #SerieA #Calcio #Messi #Dybala #Lautaro
— footballitalia (@footballitalia) February 28, 2022
ലീഗ് വണ്ണിൽ ഇതുവരെ രണ്ടു ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ സാധിച്ചിട്ടുള്ളത്.അതേസമയം ചാമ്പ്യൻസ് ലീഗിൽ മെസ്സി അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.അതേസമയം ലൗറ്ററോ ഈ സിരി എ സീസണിൽ 11 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിട്ടില്ല.ഡിബാല ഏഴ് ഗോളുകളാണ് സിരി എയിൽ നേടിയിട്ടുള്ളത്. മൂന്ന് ഗോളുകൾ ചാമ്പ്യൻസ് ലീഗിലും നേടിയിട്ടുണ്ട്.എന്നാൽ സിമയോണിയാവട്ടെ 15 ഗോളുകളാണ് ലീഗിൽ മാത്രം നേടിയിട്ടുള്ളത്.
അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണിയുടെ മകനാണ് ജിയോവാനി സിമയോണി.ഈ സീസണിൽ കാഗ്ലിയാരിയിൽ നിന്നായിരുന്നു താരം ഹെല്ലസ് വെറോണയിലേക്ക് ലോണിൽ എത്തിയത്.12 മില്യൺ യുറോ നൽകിയാൽ താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ വെറോണക്കുണ്ട്.ഏതായാലും ജൂലിയൻ ആൽവരസ്,സിമയോണി തുടങ്ങിയ ഗോൾവേട്ടക്കാരിൽ വലിയ പ്രതീക്ഷയാണ് അർജന്റൈൻ ആരാധകർ വെച്ചുപുലർത്തുന്നത്.