മെസ്സിയോട് മാൻ ഓഫ് ദി മാച്ച് നേടരുതെന്ന് പറഞ്ഞു : എമി മാർട്ടിനസ് പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ ലീഡർഷിപ്പിലാണ് അർജന്റീന സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് വേൾഡ് കപ്പിൽ ഉടനീളം മെസ്സി സ്വന്തമാക്കിയത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിക്ക് ആയിരുന്നു. മാത്രമല്ല അർജന്റീനയുടെ ഭൂരിഭാഗം മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നത് ലയണൽ മെസ്സി തന്നെയായിരുന്നു.

ഇതിനെക്കുറിച്ച് രസകരമായ ഒരു സംഭവം എമിലിയാനോ മാർട്ടിനസ് പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിർത്താൻ ആവശ്യപ്പെട്ടുവെന്നും പാവങ്ങൾക്ക് എന്തെങ്കിലുമൊക്കെ ബാക്കിവെക്കാൻ വേണ്ടിയാണ് താൻ മെസ്സിയോട് പറഞ്ഞത് എന്നുമാണ് എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കിയിട്ടുള്ളത്.ESPN അർജന്റീനക്ക് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോൾകീപ്പർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഖത്തർ വേൾഡ് കപ്പിലെ എല്ലാ മത്സരങ്ങളിലും ലയണൽ മെസ്സി ഞങ്ങളെ സഹായിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സി സ്വന്തമാക്കിയതോടെ ഞാൻ അദ്ദേഹത്തോട് അത് അവസാനിപ്പിക്കാൻ തമാശക്ക് പറഞ്ഞു. പാവങ്ങൾക്ക് എന്തെങ്കിലും ബാക്കി വെക്കു എന്നാണ് ഞാൻ മെസ്സിയോട് ആവശ്യപ്പെട്ടത്.തീർച്ചയായും ഞങ്ങൾ മെസ്സിയെ സഹായിച്ചു.അദ്ദേഹം ഞങ്ങളുമായി നന്നായി ഇണങ്ങിയാണ് കളിച്ചത് ” ഇതാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

അഞ്ച് തവണയാണ് മെസ്സി ഖത്തറിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദി മാച്ച് നേടിയ താരവും മെസ്സി തന്നെയാണ്. ഫൈനലിൽ ഫ്രാൻസിനെതിരെയുള്ള മത്സരത്തിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സിക്കായിരുന്നു. മൂന്ന് തവണ നേടിയ എംബപ്പേയാണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *