മെസ്സിയെ മുതലെടുക്കാൻ അർജന്റീന ശ്രമിക്കണം, മുൻ റയൽ പരിശീലകൻ പറയുന്നു!

അർജന്റൈൻ ദേശീയ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സി ഒരു കിരീടമർഹിക്കുന്നുവെന്ന് മുൻ റയൽ മാഡ്രിഡ്‌ പരിശീലകൻ സാന്റിയാഗോ സോളാരി.കഴിഞ്ഞ ദിവസം ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അർജന്റീനക്കാരനായ സോളാരി നിലവിൽ അമേരിക്കയുടെ പരിശീലകനാണ്. മെസ്സി കൂടെയുള്ളത് അർജന്റീന മുതലെടുക്കാൻ ശ്രമിക്കണമെന്നും കിരീടമില്ലാതെ ഇങ്ങനെ തുടരാൻ സാധിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

“മെസ്സിയുണ്ട് എന്നത് അർജന്റീനക്കൊരു മുതൽകൂട്ടാണ്.അത്‌ അർജന്റീന മുതലെടുക്കണം.1990 മുതൽ നമ്മൾ കിരീടത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.പക്ഷേ ഒരുപാട് കാലമായി നമ്മൾ കിരീടം നേടിയിട്ട്.അർജന്റീനക്ക് ഒരു കിരീടം ആവിശ്യമുണ്ട്. മെസ്സി അതർഹിക്കുന്നുണ്ട് ” സോളാരി തുടർന്നു.

” മെസ്സിയെ കുറിച്ച് ഇനി കൂടുതൽ പറയേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹമൊരു ജീനിയസാണ്.എക്കാലത്തെയും മികച്ച താരം. അദ്ദേഹത്തെ മറഡോണയുമായി എല്ലാവരും താരതമ്യം ചെയ്യാറുണ്ട്. പല കാര്യങ്ങളിലും സാമ്യതകൾ ഉണ്ട്. എന്നാൽ ജീവിതത്തിന് വേണ്ടി വളരെ വലിയ വില നൽകി.പക്ഷേ മെസ്സി മറ്റേതെങ്കിലും വഴിയിലേക്ക് വൃതിചലിച്ചതായി നമുക്ക് കാണാൻ സാധിക്കില്ല. ജീവിതം തന്റെ വർക്കിന് വേണ്ടി ഒഴിഞ്ഞു വെച്ച വ്യക്തികളിൽ ഒരാളാണ് മെസ്സി. അദ്ദേഹം ഒരിക്കലും ഇതിനെ രാഷ്ട്രീയപരമായി മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല.വിനയത്തിന്റെ മഹത്തായ ഉദാഹരണമാണ് മെസ്സി ” സോളാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *