മെസ്സിയെ മറ്റ് ഇതിഹാസങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്ത്? ഗാരി ലിനേക്കർ പറയുന്നു!
കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. ആ അഞ്ചു ഗോളുകളും സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു നേടിയിരുന്നത്. ഇതിഹാസ താരം പുഷ്കാസിനെ മറികടക്കാനും മെസ്സിക്ക് ഇതുവഴി സാധിച്ചിരുന്നു.
ഏതായാലും ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചു കൊണ്ട് ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിനേക്കർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് മെസ്സി ഗോളുകൾ മാത്രം നേടുന്ന ഒരു താരമല്ലെന്നും അതാണ് അദ്ദേഹത്തെ മറ്റുള്ള മഹാരഥന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്നാണ് ലിനേക്കർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
RANKED: Lionel Messi's top 10 best performances for Argentina 🇦🇷
— GOAL News (@GoalNews) June 6, 2022
” എസ്റ്റോണിയക്കെതിരെ 5 ഗോളുകളും പിറന്നത് ലയണൽ മെസ്സി എന്ന അസാധാരണ താരത്തിന്റെ ബൂട്ടുകളിൽ നിന്നാണ്. മറ്റുള്ള മഹാരഥൻമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഈ ഗോൾ സ്കോറിങ് മാത്രമല്ല. മറിച്ച് അദ്ദേഹം നല്ലൊരു പാസറും ഡ്രിബ്ലറുമാണ് ” ഇതാണ് ലിനേക്കർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അർജന്റീനക്ക് വേണ്ടി അവസാനമായി കളിച്ച രണ്ടു മത്സരങ്ങൾ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.