മെസ്സിയെ മറികടന്നു, മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ!
ഒരുപാട് ഗിന്നസ് റെക്കോർഡുകൾ തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള സൂപ്പർ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.അതായത് ഒരു വർഷം ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന കായിക താരമെന്ന റെക്കോർഡാണ് റൊണാൾഡോ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സിയെയാണ് ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ മറികടന്നിട്ടുള്ളത്.
ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച കായിക താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പ്രമുഖ മാഗസിനായ ഫോബ്സാണ്.136 മില്യൺ ഡോളർ നേടിക്കൊണ്ടാണ് റൊണാൾഡോ ഇപ്പോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. 2022ൽ 130ൽ മില്യൺ ഡോളർ സമ്പാദിച്ചിരുന്ന മെസ്സിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.അതാണ് റൊണാൾഡോ ഇപ്പോൾ തകർത്തിട്ടുള്ളത്. 46 മില്യൺ ഡോളറാണ് റൊണാൾഡോ കളിക്കളത്തിൽ വെച്ച് സമ്പാദിക്കുന്നത്. അതേസമയം 90 മില്യൺ ഡോളർ മറ്റുള്ള രീതികളിലൂടെയും റൊണാൾഡോ സമ്പാദിക്കുന്നു.
Another Cristiano Ronaldo record 📈
— ESPN FC (@ESPNFC) July 14, 2023
"I don't chase records, records chase me."
(via @GWR) pic.twitter.com/PhDv50FeWY
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.ഇതോടെ അദ്ദേഹത്തിന്റെ സമ്പാദ്യം വർദ്ധിക്കുകയായിരുന്നു. രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ് വരുന്നത്. 130 മില്യൺ ഡോളറാണ് മെസ്സിയുടെ സമ്പാദ്യം. അതിൽ 65 മില്യൻ കളിക്കളത്തിനകത്ത് വെച്ചും 65 മില്യൺ കളിക്കളത്തിന് പുറത്തുവച്ചുമാണ് മെസ്സി സമ്പാദിക്കുന്നത്. മൂന്നാം സ്ഥാനത്ത് കിലിയൻ എംബപ്പേയാണ് വരുന്നത്.
120 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതിൽ 100 മില്യൺ ഡോളറും കളിക്കളത്തിനകത്ത് വെച്ച് അദ്ദേഹം നേടുന്നതാണ്. ബാക്കി 20 മില്യൺ ഡോളർ മാത്രമാണ് കളിക്കളത്തിന് പുറത്തുവച്ച് അദ്ദേഹം സമ്പാദിക്കുന്നത്.ഏതായാലും റൊണാൾഡോ ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വിവരം ഗിന്നസ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 200 മത്സരങ്ങൾ ആദ്യമായി ഇന്റർനാഷണൽ ഫുട്ബോളിൽ പൂർത്തിയാക്കിയ റൊണാൾഡോയെ ഈയിടെ ഗിന്നസ് അധികൃതർ ആദരിക്കുകയും ചെയ്തിരുന്നു.