മെസ്സിയെ പ്രകോപിപ്പിക്കരുത്,പണി കിട്ടും:എതിർ താരങ്ങൾക്ക് ഡി മരിയയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി നടത്തിയിരുന്നത്.അർജന്റീന കിരീടം നേടി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ലയണൽ മെസ്സിയായിരുന്നു.ഗോൾഡൻ ബോൾ പുരസ്കാരം അദ്ദേഹമാണ് സ്വന്തമാക്കിയത്. മാത്രമല്ല ടൂർണമെന്റിലെ സെക്കൻഡ് ടോപ്പ് സ്കോററും ലയണൽ മെസ്സി തന്നെയായിരുന്നു.വളരെ അഗ്രസീവ് ആയിട്ടുള്ള ഒരു മെസ്സിയെയായിരുന്നു നമുക്ക് വേൾഡ് കപ്പിൽ കാണാൻ കഴിഞ്ഞിരുന്നത്.
ഇതേക്കുറിച്ച് മെസ്സിയുടെ സഹതാരവും സുഹൃത്തുമായ ഡി മരിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയെ പ്രകോപിപ്പിക്കരുതെന്നും അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മെസ്സി കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ് ചെയ്യുക എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. പോളണ്ടിനെതിരെയുള്ള മത്സരത്തിൽ മെസ്സിയും ലെവന്റോസ്ക്കിയും കൊമ്പ്കോർത്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഡി മരിയ ഇക്കാര്യം പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ángel Di María on Messi vs Lewandowski moment in the World Cup:
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 30, 2023
“Even my grandmother realized that Messi was deliberately confronting Lewandowski that day. These are things that remain inside him. You don't have to tell him anything because it ends up turning on and it's worse.”… pic.twitter.com/XBAwKKEc0r
” മനപ്പൂർവമാണ് മെസ്സിയും ലെവയും കൊമ്പ് കോർത്തതെന്ന് എനിക്ക് മനസ്സിലായിരുന്നു.എന്തിനേറെ പറയുന്നു,എന്റെ അമ്മൂമ്മക്ക് വരെ മനസ്സിലായിരുന്നു. ഇത്തരം കാര്യങ്ങൾ ചില സമയത്ത് അദ്ദേഹത്തിന്റെ ഉള്ളിൽ തന്നെ കിടക്കുന്നുണ്ടാകും. നിങ്ങൾ അദ്ദേഹത്തോട് കൂടുതൽ സംസാരിക്കാതിരിക്കുകയാണ് നല്ലത്.കാരണം നിങ്ങൾ അദ്ദേഹത്തെ പ്രകോപിപ്പിച്ചാൽ അത് നിങ്ങൾക്ക് തന്നെയാണ് ബുദ്ധിമുട്ട് ആവുക.കാരണം മെസ്സി കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. അദ്ദേഹം അർഹിക്കുന്ന ബഹുമാനം നിങ്ങൾ നൽകേണ്ടതുണ്ട് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
അർജന്റീനയിൽ മാത്രമല്ല പിഎസ്ജിയിലും നേരത്തെ ഒരുമിച്ച് കളിച്ചവരാണ് മെസ്സിയും ഡി മരിയയും. എന്നാൽ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഡി മരിയ വിരമിക്കുകയാണ്. അടുത്ത കോപ്പ അമേരിക്കക്ക് ശേഷം അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം താൻ ഉണ്ടാവില്ല എന്ന കാര്യം ഡി മരിയ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.