മെസ്സിയെ കളിയാക്കി കൊണ്ടുള്ള ലിസാൻഡ്രോയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിറകിൽ എന്ത്?
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയുടെയും പ്രധാനപ്പെട്ട താരമാണ്.ഈ കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. അർജന്റീന കിരീടം നിലനിർത്തിയപ്പോൾ വലിയ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരവുമായി ബന്ധപ്പെട്ട ഒരു കാര്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
അതായത് ലിസാൻഡ്രോ മാർട്ടിനസിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലയണൽ മെസ്സിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് സ്റ്റോറിയിൽ പങ്കുവെച്ചിട്ടുള്ളത്. മെസ്സി ഒരു ബാലൺഡി’ഓർ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അതിൽ ഉള്ളത്. പക്ഷേ കള്ളന്റെ മുഖമൂടി ധരിച്ചു കൊണ്ടാണ് മെസ്സി ആ ബാലൺഡി’ഓർ പിടിച്ചുനിൽക്കുന്നത്. അതിനൊരു ക്യാപ്ഷനും നൽകിയിട്ടുണ്ട്.
പക്ഷേ ഇത് ലിസാൻഡ്രോ മാർട്ടിനസ് ചെയ്തതല്ല. മറിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്.അത് ആ ക്യാപ്ഷനിലൂടെ തന്നെ വ്യക്തമായിട്ടുണ്ട്.ഹാക്ക് ചെയ്ത വ്യക്തി ലയണൽ മെസ്സിയെ അധിക്ഷേപിക്കുന്ന ചിത്രം സ്റ്റോറി വെക്കുകയായിരുന്നു.ഏതായാലും ഇത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. താരത്തിന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.