മെസ്സിയെ കണ്ടപ്പോൾ എന്റെ ജീവൻ പോയി : ലിവർപൂൾ സൂപ്പർതാരം പറയുന്നു
ലിവർപൂളിന് വേണ്ടിയും കൊളംബിയക്ക് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സൂപ്പർതാരമാണ് ലൂയിസ് ഡയസ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 30 മത്സരങ്ങൾ കളിച്ചതാരം 8 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊളംബിയ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് ഡയസായിരുന്നു. താരത്തിന്റെ പ്രകടനം ക്ലബ്ബിനും രാജ്യത്തിനും ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.
ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ലൂയിസ് ഡയസ്.മെസ്സിയെ ആദ്യമായി കണ്ട അനുഭവം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മെസ്സിയെ കണ്ടപ്പോൾ ഓൾമോസ്റ്റ് തന്റെ ജീവൻ പോയി എന്നാണ് ലൂയിസ് ഡയസ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫുള്ള ജേഴ്സി താൻ മറ്റൊരു താരം വഴി കൈപ്പറ്റിയെന്നും ഡയസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Diaz: "When I met Messi I almost died, I almost told him; 'I love you and everything' haha. Leo has always been my reference. Leo is the best in the world. I love him.
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 8, 2024
"I have his shirt, I asked for it through another player, he signed it for me and put it for me: 'with… pic.twitter.com/e2nzOrL1Pv
“ഞാൻ ലയണൽ മെസ്സിയെ കണ്ട സന്ദർഭത്തിൽ ഏറെക്കുറെ എന്റെ ജീവൻ പോയിരുന്നു.ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ നിങ്ങളെയും എല്ലാത്തിനെയും വളരെയധികം സ്നേഹിക്കുന്നു എന്ന്.ലയണൽ മെസ്സിയാണ് എപ്പോഴും എന്റെ റഫറൻസ്.ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ്.ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു.അദ്ദേഹത്തിന്റെ ജഴ്സി എന്റെ കൈവശമുണ്ട്. മറ്റൊരു താരം മുഖേനയാണ് ഞാൻ അത് ആവശ്യപ്പെട്ടത്.മെസ്സി സൈൻ ചെയ്തുകൊണ്ട് അത് എനിക്ക് നൽകി.ലൂയിസിന് ഏറെ സ്നേഹത്തോടെ എന്നാണ് മെസ്സി അതിൽ എഴുതിയത് ” ഇതാണ് ഡയസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ അമേരിക്കൻ ലീഗിലാണ് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.പരിക്കിൽ നിന്ന് മുക്തനായ മെസ്സി കഴിഞ്ഞ മത്സരത്തിൽ പങ്കെടുക്കുകയും ഗോൾ നേടുകയും ചെയ്തിരുന്നു. ഇനി മോന്റെറിക്കെതിരെ ചാമ്പ്യൻസ് കപ്പിൽ ഒരു മത്സരം ഇന്റർമയാമി കളിക്കുന്നുണ്ട്.ആ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായേക്കും.