മെസ്സിയെ ഒളിമ്പിക്സിന് ക്ഷണിച്ച് അർജന്റൈൻ സൂപ്പർ താരം!

സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം മനോഹരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് കിരീടമാണ് ഒടുവിൽ അർജന്റീന സ്വന്തമാക്കിയത്. ഇനി ഈ വർഷം നടക്കുന്ന കോപ്പ അമേരിക്ക നിലനിർത്തുക എന്നതാണ് മെസ്സിയുടെയും അർജന്റീനയുടെ ലക്ഷ്യം.അതിനുശേഷമാണ് പാരീസ് ഒളിമ്പിക്സ് അരങ്ങേറുന്നത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് പത്താം തീയതി വരെയാണ് ഫുട്ബോൾ കോമ്പറ്റീഷൻ അരങ്ങേറുന്നത്.

ഒളിമ്പിക്സിനുള്ള യോഗ്യത അർജന്റീന നേടിയിട്ടില്ല.നേടാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒളിമ്പിക്സിൽ അണ്ടർ 23 താരങ്ങളാണ് പങ്കെടുക്കുകയെങ്കിലും പരിമിതമായ സീനിയർ താരങ്ങൾക്കും പങ്കെടുക്കാൻ സാധിക്കും. ലയണൽ മെസ്സിയെ അർജന്റീനയുടെ ഒളിമ്പിക് ടീമിൽ കളിപ്പിക്കാൻ തങ്ങൾക്ക് താല്പര്യമുണ്ട് എന്നുള്ള കാര്യം പരിശീലകനായ ഹവിയർ മശെരാനോ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തിയാഗോ അൽമേഡയും അക്കാര്യം ആവർത്തിച്ചിട്ടുണ്ട്.മെസ്സിയെ ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.അൽമേഡയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒളിമ്പിക്സ് സ്‌ക്വാഡിന്റെ ഭാഗമാകുന്നതിനെ കുറിച്ച് സ്‌കലോണിയുടെ കോച്ചിംഗ് സ്റ്റാഫ് എന്നെ ഓർമ്മിപ്പിച്ചിരുന്നു. ഞാൻ പിന്നീട് നേരിട്ട് മശെരാനോയോട് സംസാരിച്ചു.ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ വളരെ നല്ല രൂപത്തിലാണ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.ഒരുപാട് മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്.ഞങ്ങൾക്ക് യോഗ്യത നേടാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ലയണൽ മെസ്സിക്ക് കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ ടീമിലേക്ക് കടന്നു വരാം.മെസ്സിയെ എപ്പോഴും ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കും ” ഇതാണ് അൽമേഡ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി ഒളിമ്പിക്സിൽ പങ്കെടുക്കുമോ എന്ന കാര്യം സംശയത്തിലാണ്.കാരണം വളരെ തിരക്കേറിയ ഷെഡ്യൂൾ ആണ് മെസ്സിയെ കാത്തിരിക്കുന്നത്. കോപ്പ അമേരിക്ക നടക്കുന്ന സമയത്ത് തന്നെ MLS മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും. മാത്രമല്ല ലീഗ്സ് കപ്പ് മത്സരങ്ങളിൽ മെസ്സിക്ക് പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒളിമ്പിക്സിൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *