മെസ്സിയെ എനിക്ക് നന്നായി അറിയാം : ജേഴ്‌സി ചവിട്ടിയ വിവാദത്തിൽ ജേഴ്‌സി നൽകിയ മെക്സിക്കൻ താരം പറയുന്നു.
കഴിഞ്ഞ വേൾഡ് കപ്പ് മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയുടെ പ്രകടന മികവിലാണ് അർജന്റീന ഈ മത്സരത്തിൽ വിജയം നേടിയെടുത്തത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ മെസ്സി സ്വന്തമാക്കിയിരുന്നത്. എന്നാൽ മത്സരശേഷം അർജന്റീനയുടെ ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്ക് വന്ന ഒരു വീഡിയോ വളരെയധികം വിവാദമായിരുന്നു.
ലയണൽ മെസ്സി തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ ഒരു മെക്സിക്കൻ ജേഴ്സി ചവിട്ടി മാറ്റുന്ന ദൃശ്യമായിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്.ഇത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ജേഴ്സി കൈമാറിയ മെക്സിക്കൻ താരമായ ആൻഡ്രസ് ഗ്വർഡാഡോ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ വളരെ നിസ്സാരമായ കാര്യമാണെന്നും മെസ്സിയെ തനിക്ക് നന്നായി അറിയാം എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ കാര്യത്തിൽ മെസ്സിയെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
Andrés Guardado of Mexico: "I know the person Messi is. It's a deal with the staff that when it's all sweaty, it gets left on the floor. Be it your jersey or rival. Canelo doesn't know what a dressing room is. It seems silly to me. That shirt was mine, I exchanged it with Leo…" pic.twitter.com/j5QE9MA3lO
— Roy Nemer (@RoyNemer) November 29, 2022
” മെസ്സി എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. മത്സരത്തിന് ശേഷമുള്ള ജേഴ്സികൾ വിയർപ്പ് നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ അതൊക്കെ സ്റ്റാഫുകളാണ് കൈകാര്യം ചെയ്യാറുള്ളത്.എതിരാളികളുടെ ജേഴ്സി ആണെങ്കിലും സ്വന്തം ജേഴ്സി ആണെങ്കിലും എല്ലാവരും അത് ഡ്രസ്സിംഗ് റൂമിൽ നിലത്താണ് ഇടാറുള്ളത്.ഡ്രസിങ് റൂം എന്താണ് എന്നുള്ളത് കനേലോക്ക് ഒരു ധാരണയുമില്ല.എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിസ്സാരമായ ഒരു കാര്യം മാത്രമാണ്.ആ ജേഴ്സി എന്റേതായിരുന്നു. ഞാനായിരുന്നു ആ ജേഴ്സി മെസ്സിക്ക് കൈമാറിയിരുന്നത് ” ഗ്വർഡാഡോ പറഞ്ഞു.
ഇതോടെ ഈ വിവാദത്തിന് അവസാനമാവുകയാണ്.ലയണൽ മെസ്സി മനപ്പൂർവ്വം ചെയ്തതല്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നത്. എന്നാൽ മെസ്സി ആ ജേഴ്സിയോട് ബഹുമാനം കാണിക്കേണ്ടിയിരുന്നുവെന്നും എതിർഭാഗക്കാർ വാദിക്കുന്നു.