മെസ്സിയെത്തി, ഇനി എത്താനുള്ളത് അഞ്ച് പേർ, അർജന്റീന പരിശീലനമാരംഭിച്ചു!

സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ടീമിനോടൊപ്പം ചേർന്നു.ഇന്നലെ രാവിലെയാണ് മെസ്സി തന്റെ ദേശീയ ടീമിനോടൊപ്പം ചേർന്നത്. ഭൂരിഭാഗം പേരും എത്തിയതോടെ സ്കലോണിക്ക് കീഴിൽ അർജന്റീന പരിശീലനവും ആരംഭിച്ചു. മെസ്സിയും ഇന്നലത്തെ പരിശീലനത്തിൽ പങ്കാളിയായി.സ്കലോണി തിരഞ്ഞെടുത്ത 33 പേരിൽ ഇനി അഞ്ചു പേർ മാത്രമാണ് ടീമിനോടൊപ്പം ചേരാനുള്ളത്.റിവർപ്ലേറ്റ് താരങ്ങളായ അർമാനി, മോണ്ടിയേൽ, അൽവാരെസ് എന്നിവർ ടീമിനൊപ്പം ചേർന്നിട്ടില്ല. പുതുതായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ആയതിനാലാണ് ഇവർ എത്താൻ വൈകുന്നത്.

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉള്ളതിനാൽ സൂപ്പർ സ്‌ട്രൈക്കർ അഗ്വേറോ ടീമിനൊപ്പം ചേരാൻ വൈകും. അവസാനം എത്തുന്ന താരമായിരിക്കും അഗ്വേറോ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റൊരു താരം യുവാൻ ഫോയ്ത്ത് ആണ്. വിയ്യാറയലിനൊപ്പം യൂറോപ്പ നേടിയ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ചിലിയെയും കൊളംബിയയെമാണ് അർജന്റീന നേരിടുന്നത്.അതിന് ശേഷം കോപ്പ അമേരിക്കയും അർജന്റീന കളിക്കുന്നുണ്ട്.. അർജന്റീന സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Agustín Marchesín, Emiliano Martínez, Franco Armani and Juan Musso.


Defenders: Marcos Acuña, Gonzalo Montiel, Juan Foyth, Lisandro Martínez, Lucas Martínez , Nahuel Molina Lucero, Cristian Romero, Nicolás Otamendi, José Luis Palomino, Germán Pezzella and Nicolás Tagliafico.


Midfielders : Rodrigo De Paul, Ángel Di María, Nicolás Domínguez, Alejandro “Papu” Gómez, Nicolás González, Giovani Lo Celso, Guido Rodríguez, Lucas Ocampos, Exequiel Palacios and Leandro Paredes.


Strikers : Sergio Agüero, Lucas Alario, Emiliano Buendía, Ángel Correa, Joaquín Correa, Julián Álvarez, Lautaro Martínez and Lionel Messi.

Leave a Reply

Your email address will not be published. Required fields are marked *