മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങൾ ഗോളടിച്ചു,അർജന്റീന കുതിപ്പ് തുടരുന്നു!
ഒരല്പം മുമ്പ് നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ നിക്കോളാസ് ഗോൺസാലസ്,ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.ഇരട്ട അസിസ്റ്റുകൾ നേടിയ റോഡ്രിഗോ ഡി പോളും മത്സരത്തിൽ തിളങ്ങി.
മെസ്സി,കൊറേയ,ഗോൺസാലസ് എന്നിവരാണ് അർജന്റീനയുടെ മുന്നേറ്റനിരയിൽ അണിനിരന്നത്. മത്സരത്തിന്റെ 34-ആം മിനുട്ടിലാണ് നിക്കോളാസ് ഗോൺസാലസ് അർജന്റീനക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്നത്.ഡി പോളിന്റെ മനോഹരമായ പാസ് ഗോൺസാലസ് ഫിനിഷ് ചെയ്യുകയായിരുന്നു.
Champagne football from Argentina. pic.twitter.com/EMvhyIfRG9
— Roy Nemer (@RoyNemer) March 26, 2022
79-ആം മിനുട്ടിലാണ് ഡി മരിയയുടെ ഗോൾ പിറക്കുന്നത്.ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് തന്നെയാണ് ഡി മരിയ ഗോൾ കണ്ടെത്തിയത്.82-ആം മിനുട്ടിൽ മെസ്സിയുടെ ഗോളും പിറന്നു.ഡി മരിയ ക്രോസ് മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.ഇതോടെ 16 മത്സരങ്ങളിൽ നിന്ന് 38 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.ഇനി ഇക്വഡോറാണ് അർജന്റീനയുടെ അടുത്ത എതിരാളികൾ.