മെസ്സിയുടെ സസ്‌പെൻഷൻ പിൻവലിച്ചു, ടീം പ്രഖ്യാപിക്കാനിരിക്കുന്ന അർജന്റീനക്ക് ആശ്വാസവാർത്ത !

അർജന്റീന ആരാധകർക്ക് ആശ്വാസമായി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിയുടെ സസ്‌പെൻഷൻ കോൺമെബോൾ പിൻവലിച്ചു. ഇന്നലെയാണ് മെസ്സിയുടെ വിലക്ക് പിൻവലിച്ചതായി അറിയിപ്പ് വന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ താരം കണ്ട റെഡ് കാർഡിനെ തുടർന്നാണ് സസ്‌പെൻഷൻ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എഎഫ്എ പ്രസിഡന്റ്‌ ക്ലോഡിയോ ടാപ്പിയ കോൺമബോൾ അധികൃതരെ കാണുകയും ഈ വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്യുകയായിരുന്നു. താരത്തിന്റെ വിലക്കിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട് എന്ന് ഉയർത്തി കാണിച്ചാണ് ടാപ്പിയ സംസാരിച്ചത്. തുടർന്ന് കോൺമെബോൾ മെസ്സിയുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതേ തുടർന്ന് അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മെസ്സിക്ക് കളിക്കാനാവും.

ഈ സെപ്റ്റംബർ ഇരുപതിനാണ് പരിശീലകൻ ലയണൽ സ്കലോണി അർജന്റീന ടീമിനെ പ്രഖ്യാപിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഴ്‌സണൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന് ടീമിൽ ഇടം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയായിരിക്കും ടീമിനെ നയിക്കുക. പരിക്ക് മൂലം നിക്കോളാസ് ഗോൺസാലസിന് ടീമിൽ ഇടം ലഭിച്ചേക്കില്ല എന്നാണ് പ്രാഥമികവിവരങ്ങൾ. അടുത്ത മാസമാണ് അർജന്റീന 2022 ഖത്തർ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ഒക്ടോബർ എട്ടിന് ലാ ബോംബോനേരയിൽ വെച്ച് ഇക്വഡോറിനെതിരെയും ഒക്ടോബർ പതിമൂന്നിന് ലാ പാസിൽ വെച്ച് ബൊളീവിയെയുമാണ് അർജന്റീന നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *