മെസ്സിയുടെ വോട്ടുകൾ പിഎസ്ജി താരങ്ങൾക്ക്‌, മെസ്സി പിഎസ്ജിയെ ഇഷ്ടപ്പെടുന്നുവെന്ന് മാധ്യമങ്ങൾ !

സൂപ്പർ താരം ലയണൽ പിഎസ്ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ഈ ഇടക്കാലയളവിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെസ്സിക്ക് ബാഴ്‌സ വിടാൻ താല്പര്യമുണ്ടെന്ന് വ്യക്തമായ സ്ഥിതി താരം എങ്ങോട്ട് ചേക്കേറുമെന്നാണ് ആരാധകർ ഉറ്റുനോക്കികണ്ടിരിക്കുന്ന കാര്യം. ആ സമയത്താണ് നെയ്മറുടെ പ്രസ്താവന വരുന്നതും അതിനെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികൾ പരക്കുന്നതും. ഏതായാലും മെസ്സിക്ക് പിഎസ്ജിയെയും താരങ്ങളെയും ഇഷ്ടമുണ്ട് എന്നുള്ളതിന്റെ തെളിവുകളാണ് ഇന്നലെ പുറത്ത് വന്നത്. ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന്റെ വോട്ടിങ്ങിൽ മെസ്സി വിധേയത്വം പുലർത്തിയത് പിഎസ്ജി താരങ്ങളോടാണെന്ന് വ്യക്തമാണ്. തന്റെ മുൻ സഹതാരവും ഏറ്റവുമടുത്ത സുഹൃത്തും നിലവിൽ പിഎസ്ജി സൂപ്പർ താരവുമായ നെയ്മർ ജൂനിയറെയാണ് മെസ്സി ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്.

ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച രണ്ട് പേരെയും മെസ്സി ആദ്യ രണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മറെയും കിലിയൻ എംബാപ്പെയെയുമാണ് മെസ്സി ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് പരിഗണിച്ചത്. മൂന്നാം സ്ഥാനമാണ് മെസ്സി റോബർട്ട്‌ ലെവന്റോസ്ക്കിക്ക്‌ നൽകിയത്. അതേസമയം മികച്ച ഗോൾകീപ്പർക്കുള്ള വോട്ടിങ്ങിലും മെസ്സി പിഎസ്ജി താരത്തിനാണ് വോട്ട് ചെയ്തത്. പിഎസ്ജിയുടെ ഗോൾകീപ്പറായ കെയ്‌ലർ നവാസിനാണ് മെസ്സി തന്റെ ആദ്യവോട്ട് നൽകിയത്. ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ ന്യൂയർ, ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കർ എന്നിവരെയാണ് മെസ്സി ആദ്യസ്ഥാനത്ത് നിന്നും തഴഞ്ഞത്. ചുരുക്കത്തിൽ പിഎസ്ജി താരങ്ങളോടാണ് മെസ്സി വിധേയത്വം പുലർത്തിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *