മെസ്സിയുടെ വേൾഡ് കപ്പ് കിരീടനേട്ടം, സന്തോഷം പങ്കുവച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ!

തന്റെ കരിയറിൽ ഒട്ടുമിക്ക നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടും മെസ്സിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ പേരിലായിരുന്നു. 2021ൽ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി അതിന് വിരാമം ആയിരുന്നു.പക്ഷേ വേൾഡ് കപ്പ് കിരീടം എന്നുള്ളത് അപ്പോഴും ഒരു സ്വപ്നമായി കൊണ്ട് അവശേഷിക്കുകയായിരുന്നു. സ്വപ്നം പൂവണിയിക്കാൻ കഴിഞ്ഞ വർഷം മെസ്സിക്കും അർജന്റീനക്കും സാധിക്കുകയായിരുന്നു.

ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. മെസ്സിക്ക് വേൾഡ് കപ്പ് ലഭിച്ചതിലുള്ള സന്തോഷം ഒരിക്കൽ കൂടി ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ പങ്കുവെച്ചിട്ടുണ്ട്.മെസ്സി വേൾഡ് കപ്പ് നേടിയ കാര്യത്തിൽ താൻ സന്തോഷവാനാണ് എന്നാണ് റൊണാൾഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലയണൽ മെസ്സിയുടെ കരിയറിൽ ഒരു അഭാവമായി കൊണ്ട് നിലകൊണ്ടിരുന്നത് വേൾഡ് കപ്പ് കിരീടമായിരുന്നു.ഇപ്പോൾ അദ്ദേഹത്തിന് അത് ലഭിച്ചു കഴിഞ്ഞു. തീർച്ചയായും മെസ്സിക്ക് വേൾഡ് കപ്പ് കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്. ലയണൽ മെസ്സി ബാഴ്സക്ക് പുറത്തേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ഫുട്ബോളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം. മെസ്സി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകേണ്ടതുണ്ട് ” ഇതാണ് റൊണാൾഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

35 കാരനായ മെസ്സി ഈ പ്രായത്തിലും തകർപ്പൻ പ്രകടനമാണ് രാജ്യത്തിനു ക്ലബ്ബിനും വേണ്ടി പുറത്തെടുക്കുന്നത്. ആകെ 24 മത്സരങ്ങൾ കളിച്ച മെസ്സി 15 ഗോളുകളും 14 അസിസ്റ്റുകളും പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ നേടിയിട്ടുണ്ട്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *