മെസ്സിയുടെ വിരമിക്കൽ തീരുമാനം ശരിയായിരുന്നു:മരിയോ കെംപസ്
ഒരുകാലത്ത് അർജന്റീന ദേശീയ ടീമിനോടൊപ്പം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് ലയണൽ മെസ്സി.എഫ്സി ബാഴ്സലോണക്കൊപ്പം ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കുമ്പോഴും അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം ഒന്നും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്ന് ഫൈനലുകളിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇതോടുകൂടി 2016ൽ അദ്ദേഹം അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിച്ചു.
പക്ഷേ പിന്നീട് നാഷണൽ ടീമിലേക്ക് തന്നെ തിരിച്ചു വരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കുറച്ചധികം പ്രതിസന്ധികൾ പിന്നീട് നേരിടേണ്ടി വന്നെങ്കിലും ഇന്ന് അർജന്റീനയോടൊപ്പം എല്ലാം സ്വന്തമാക്കാൻ കഴിഞ്ഞു. കോപ്പ അമേരിക്കയും വേൾഡ് കപ്പ്മൊക്കെ അർജന്റീനയുടെ ഷെൽഫിൽ എത്തി.അതിൽ വലിയ പങ്കുവഹിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഏതായാലും ഇതേക്കുറിച്ച് അർജന്റൈൻ ഇതിഹാസമായ മരിയോ കെംപസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Apparently Messi "flopped" with Argentina 😭😭 pic.twitter.com/MdGhjIAlx7
— LM🇦🇷⁸ (@Leo_messii_8) January 4, 2024
” നമ്മൾ എല്ലാത്തിനെയും ബഹുമാനിക്കേണ്ടതുണ്ട്.മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിച്ചപ്പോൾ ഞാൻ പറഞ്ഞത് അത് കുഴപ്പമില്ല എന്നാണ്. അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പിഴവാണ്.എന്തിനാണ് അർജന്റീനയിലേക്ക് വന്നുകൊണ്ട് ജീവിതം നശിപ്പിക്കുന്നത് എന്ന തോന്നൽ ഒരുപക്ഷേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിട്ടുണ്ടാവാം.സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു. ക്ലബ്ബ് തലത്തിൽ എല്ലാം അദ്ദേഹത്തിന്റെ ലഭിച്ചു. പക്ഷേ ദേശീയ തലത്തിൽ ഒന്നും ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെയാണ് അദ്ദേഹം വിരമിച്ചത്. എന്നാൽ ഇന്ന് കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. ഇന്ന് അർജന്റീനയോടൊപ്പം വേൾഡ് കപ്പ് ചാമ്പ്യനാണ് മെസ്സി. തനിക്ക് ലഭിക്കേണ്ട ബഹുമാനം മെസ്സി ഇപ്പോൾ ചോദിച്ച് വാങ്ങി.മെസ്സിക്ക് ടീം വിടണമെങ്കിൽ വിടാം, മെസ്സിക്ക് ടീമിൽ തുടരണമെങ്കിൽ തുടരാം, അദ്ദേഹത്തിന്റെ ഏത് തീരുമാനത്തെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. കാരണം നമുക്ക് അറിയാത്ത പല കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ടാകാം ” ഇതാണ് മരിയോ കെംപസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ വർഷത്തെ കോപ്പ അമേരിക്കയാണ് അർജന്റീനയുടെ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് അത് നിലനിർത്തേണ്ടതുണ്ട്. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തന്നെയാണ് അർജന്റീന കോപ്പ അമേരിക്കക്ക് ഇറങ്ങുക. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ഫൈനൽ വരെ എത്താനുള്ള വഴികൾ ഇപ്പോൾ അർജന്റീനക്ക് മുന്നിൽ തെളിഞ്ഞിട്ടുണ്ട്.