മെസ്സിയുടെ മനോഹര നിമിഷം പകർത്തിയ ഫോട്ടോഗ്രാഫർക്ക് അവാർഡ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനൽ ആരാധകർ ആരും തന്നെ മറക്കാൻ സാധ്യതയില്ല. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കിക്കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു.ലയണൽ മെസ്സിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഖത്തറിൽ പൂവണിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കരിയറിൽ അഭാവമായി കൊണ്ട് മുഴച്ചു നിന്നിരുന്ന വേൾഡ് കപ്പ് കിരീടം അർജന്റീനയും മെസ്സിയും സ്വന്തമാക്കുകയായിരുന്നു.

ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ലയണൽ മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. ആ ഗോൾഡൻ ബോൾ പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നടന്നു പോകുന്നതിനിടയിൽ അവിടെ സ്ഥാപിച്ചു വെച്ചിരുന്ന വേൾഡ് കപ്പിൽ മെസ്സി ഒരു ചുടു ചുംബനം നടത്തിയിരുന്നു. അത് ക്യാമറ കണ്ണുകളാൽ ഒപ്പിയെടുത്ത ജീസസ് ആൽവരസ് ഒരുഹുവേലക്ക് ഇപ്പോൾ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2023ലെ വേൾഡ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് ആണ് ഇദ്ദേഹം നേടിയിട്ടുള്ളത്.

ഫുട്ബോൾ കാറ്റഗറിയിലെ ഗോൾഡ് അഥവാ ഒന്നാം സ്ഥാനമാണ് ലയണൽ മെസ്സിയുടെ ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.സിൽവർ അഥവാ രണ്ടാം സ്ഥാനം ലഭിച്ചിട്ടുള്ളത് ടോം ജങ്കിൻസിനാണ്.വെയിൽസിന് വേണ്ടി ഗോൾ നേടിയ സൂപ്പർ താരം ബെയ്ലിന്റെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്.വെസ്റ്റ്‌ഹാം പരിശീലകൻ ഡേവിഡ് മോയസ് ഒരു ബബിൾസിലേക്ക് നോക്കുന്ന ചിത്രത്തിനാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.കൂടാതെ വേൾഡ് കപ്പിൽ നിന്നും പുറത്തായതിനുശേഷം നെയ്മർ കരയുന്ന ചിത്രത്തിന് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.

വേൾഡ് കപ്പിൽ മികച്ച പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തിരുന്നത്.ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസ്സി തന്നെയാണ് വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചതാരം. വേൾഡ് കപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചു കൊണ്ട് അർജന്റീന തങ്ങളുടെ കുതിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *