മെസ്സിയുടെ ഭാവി? സ്കലോണിക്ക് പറയാനുള്ളത്.
അടുത്ത സീസണിൽ ലയണൽ മെസ്സി എവിടെ കളിക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്.മെസ്സി പിഎസ്ജി വിടാൻ നേരത്തെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മെസ്സിയെ ഒഴിവാക്കാൻ ക്ലബ്ബും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനർത്ഥം മെസ്സിക്ക് അടുത്ത സീസണിലേക്ക് ഒരു പുതിയ ക്ലബ്ബിനെ ആവശ്യമുണ്ട്.
അർജന്റീന ദേശീയ ടീമിൽ മെസ്സി വളരെ സന്തോഷവാനായി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ആ സന്തോഷം നിലനിൽക്കുക എന്നുള്ളത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയുടെ ആവശ്യമാണ്. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സ്കലോണി പങ്കുവെച്ചിട്ടുണ്ട്.മെസ്സി ഏത് ക്ലബ്ബിൽ കളിച്ചാലും ഹാപ്പിയായിരിക്കണം എന്നുള്ളത് മാത്രമാണ് തന്റെ ആഗ്രഹമെന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi's future?
— Albiceleste News 🏆 (@AlbicelesteNews) May 2, 2023
Scaloni: Messi's future is determined by him. I hope he is happy and this is the most important thing. I do not know if he will return to Spain or continue in France or another league, but whatever the destination, people will enjoy. pic.twitter.com/GdHMT1r5Hu
” മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് എനിക്കറിയില്ല.അത് മെസ്സി തന്നെയാണ് തീരുമാനിക്കേണ്ടത്. മെസ്സി സന്തോഷവാനായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹം സ്പെയിനിലേക്ക് മടങ്ങി വരുമോ അതല്ല ഫ്രാൻസിൽ തന്നെ തുടരുമോ അതല്ല മറ്റേതെങ്കിലും ലീഗിലേക്ക് പോകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല.പക്ഷേ മെസ്സി എവിടേക്ക് പോയാലും ആളുകൾ അദ്ദേഹത്തെ ആസ്വദിക്കുക തന്നെ ചെയ്യും “സ്കലോണി വ്യക്തമാക്കി.
ഏതായാലും പുതിയ വിവാദ സംഭവങ്ങളോടുകൂടി ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. മെസ്സി പിഎസ്ജി വിടാൻ തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ സങ്കീർണമാണ്.