മെസ്സിയുടെ പത്താം നമ്പർ വേണ്ടെന്ന് വെച്ച് ഡി മരിയ,കാരണം ഇതാണ്!
കഴിഞ്ഞ ചിലിക്കെതിരെയുള്ള ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചു കയറിയത്.മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയായിരുന്നു. മെസ്സിയുടെ അഭാവത്തിൽ ടീമിന്റെ ക്യാപ്റ്റൻ ഡി മരിയയായിരുന്നു.
ഫിഫയുടെ നിയമപ്രകാരം മെസ്സിയുടെ അഭാവത്തിൽ പത്താം നമ്പർ ജേഴ്സി ഏതെങ്കിലും താരം അണിയേണ്ടതുണ്ട്.ചിലിക്കെതിരെ എയ്ഞ്ചൽ കൊറേയയായിരുന്നു പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്.എന്നാൽ ഈ ജേഴ്സി ആദ്യം ഓഫർ ചെയ്തിരുന്നത് ഡിമരിയക്കായിരുന്നു.എന്നാൽ അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയും എയ്ഞ്ചൽ കൊറെയക്ക് നൽകുകയുമായിരുന്നു.
ഇതിനുള്ള രണ്ടു കാരണങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് വിശകലനം ചെയ്തിട്ടുണ്ട്.ഒന്നാമതായി ഡി മരിയ സ്ഥിരമായി അണിയുന്ന പതിനൊന്നാം നമ്പർ ജേഴ്സി ഉപേക്ഷിക്കാൻ താരം തയ്യാറായിരുന്നില്ല.കൂടാതെ മെസ്സിയോടുള്ള ബഹുമാനം കൊണ്ടുമാണ് ഡി മരിയ വേണ്ടെന്ന് വെച്ചത്.
El gesto de Di María con la camiseta 10 de Messi 🇦🇷
— TyC Sports (@TyCSports) January 30, 2022
El Fideo iba a llevar la habitual casaca de la Pulga en esta doble fecha de Eliminatorias pero se negó por dos fuertes razones.https://t.co/8brMr9I7Zm
എന്നാൽ മുമ്പ് മെസ്സിയുടെ അഭാവത്തിൽ രണ്ടുതവണ ഡി മരിയ പത്താം നമ്പർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.മെസ്സിയുടെ അഭാവത്തിൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞ താരങ്ങളെ നമുക്കൊന്നു പരിശോധിക്കാം.
Sergio Agüero (7)
Ever Banega (2)
Héctor Canteros (2)
Angel Di María (2)
Nicolás Gaitán (2)
Enzo Pérez (2)
Walter Erviti (1)
Erik Lamela (1)
Walter Montillo (1)
Maxi Moralez (1)
Javier Pastore (1)
Lucas Mugni (1)
Ángel Correa (1)
എന്നിങ്ങനെയാണ് കണക്കുകൾ. അടുത്ത കൊളംബിയ ക്കെതിരെയുള്ള മത്സരത്തിലും മെസ്സി ഉണ്ടാവില്ല.