മെസ്സിയുടെ ന്യൂ വേർഷനെ കുറിച്ച് സ്കലോണി പറഞ്ഞത്!

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് സെമിഫൈനൽ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇറങ്ങുകയാണ്.ക്രൊയേഷ്യയാണ് അർജന്റീനക്ക് മറികടക്കേണ്ടത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു പോരാട്ടം അരങ്ങേറുക.

ലയണൽ മെസ്സി വേൾഡ് കപ്പിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒരുപക്ഷേ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വേൾഡ് കപ്പ് പ്രകടനമാണ് ഇത്. അതുകൊണ്ടുതന്നെ മെസ്സിയുടെ ഈ ഒരു ന്യൂ വേർഷനെ കുറിച്ച് മാധ്യമപ്രവർത്തകർ അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു. തനിക്ക് മെസ്സിയുടെ പ്രകടനത്തിൽ അത്ഭുതമില്ല എന്താണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ കാര്യത്തിൽ എനിക്ക് അത്ഭുതമൊന്നുമില്ല.കാരണം അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം.അദ്ദേഹം എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്.ഒരിക്കലും കോച്ചിംഗ് സ്റ്റാഫിന്റെ ഒരു മെറിറ്റ് അല്ല.മെസ്സി എപ്പോഴും ഒരു വിന്നറാണ്.എപ്പോഴും അഭിമാനമുള്ളവനാണ്.കളിക്കളത്തിൽ നല്ല രൂപത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവനാണ്. മെസ്സിയുടെ കാര്യത്തിൽ ഞങ്ങൾ ഹാപ്പിയാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ സെമിഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോഴും അർജന്റീനയുടെ പ്രതീക്ഷകൾ ലയണൽ മെസ്സിയിലാണ്. ക്രൊയേഷ്യയുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ മെസ്സിക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *