മെസ്സിയുടെ ജേഴ്സി നിലത്ത് കാർപെറ്റായി ഉപയോഗിച്ചു, അർജന്റൈൻ പതാക കത്തിച്ചു,ഫ്രാൻസിൽ കലിപ്പ് തീരുന്നില്ല!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിന് അർജന്റീനയോട് പരാജയമേൽക്കേണ്ടി വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന പരാജയപ്പെട്ടത്. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യം വെച്ച ഫ്രാൻസിന് അർജന്റീനക്ക് മുന്നിൽ തലകുനിക്കേണ്ടി വരികയായിരുന്നു.

ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ ഫ്രാൻസിൽ വലിയ രൂപത്തിലുള്ള കലാപം പുറപ്പെട്ടിരുന്നു. തെരുവുകളിൽ പല സാധനസാമഗ്രികളും അഗ്നിക്കിരയായിരുന്നു . മാത്രമല്ല അർജന്റീനയുടെ പതാകകൾ ഫ്രാൻസിലെ തെരുവുകളിൽ ചുട്ടരിക്കപ്പെടുകയും ചെയ്തിരുന്നു.

മാത്രമല്ല സൂപ്പർതാരം ലയണൽ മെസ്സിയോടും ഫ്രാൻസ് ആരാധകർക്ക് അടങ്ങാത്ത കലിപ്പ് ഉണ്ട്. അതുകൊണ്ടുതന്നെ ഫ്രാൻസിലെ ഒരു ബാറിന്റെ പ്രവേശന കവാടത്തിൽ ലയണൽ മെസ്സിയുടെ ഒരു പിഎസ്ജി ജേഴ്സി മാറ്റായി കൊണ്ട് വിരിച്ചിട്ടുണ്ട്. പ്രവേശിക്കുന്നതിനു മുന്നേ കാലുകൾ വൃത്തിയാക്കാൻ മറക്കരുത് എന്ന ക്യാപ്ഷനും അവർ അവിടെ എഴുതിവെച്ചിട്ടുണ്ട്. അഴുക്ക് പുരണ്ട മെസ്സിയുടെ ജേഴ്സിയെയാണ് നമുക്ക് ആ പ്രവേശന കവാടത്തിൽ കാണാനാവുക.

നിലവിൽ ലയണൽ മെസ്സി ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിയുടെ സുപ്രധാന താരമായിട്ട് പോലും മെസ്സിക്ക് ഫ്രാൻസ് ആരാധകരിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അതേസമയം അർജന്റീന സൂപ്പർതാരമായ എമിലിയാനോ മാർട്ടിനസ് പലകുറി എംബപ്പേയെ അധിക്ഷേപിച്ചത് വാർത്തയാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *