മെസ്സിയുടെ ജന്മദിനം അടുത്തെത്തി,ആഘോഷം അർജന്റൈൻ താരങ്ങളുടെയൊപ്പം ഇബിസയിൽ?

ഈ വരുന്ന ജൂൺ 24 ആം തീയ്യതിയാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ 35-ആം ജന്മദിനം. ഫുട്ബോൾ ലോകമൊന്നടങ്കം ആഘോഷിക്കുന്ന ഒരു ജന്മദിനമാണ് ലയണൽ മെസ്സിയുടേത്.മെസ്സിയുടെ പ്രായം 35 ആയി എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം മനപ്രയാസം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.

ഏതായാലും ലയണൽ മെസ്സി ഇപ്പോൾ സ്പെയിനിലെ ഇബിസ ദ്വീപിൽ അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്.വരുന്ന വെള്ളിയാഴ്ചയാണ് മെസ്സി തന്റെ ബർത്ത്ഡേ ആഘോഷിക്കുക.ഈ ഇബിസ ദ്വീപിൽ വെച്ച് തന്നെയായിരിക്കും ആഘോഷങ്ങൾ ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജോർദി ആൽബയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ് മെസ്സിയും കുടുംബവും ഇബിസ ദ്വീപിൽ എത്തിയത്. മാത്രമല്ല സെസ്ക്ക് ഫാബ്രിഗസും കുടുംബവും മെസ്സിയോടൊപ്പമുണ്ട്. ഇതിന് പുറമേ അർജന്റൈൻ ദേശീയ ടീമിലെ 70 ശതമാനത്തോളം വരുന്ന താരങ്ങളും ഇബിസ ദ്വീപിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ ഒരു കുടുംബം പോലെയാണ് എന്നായിരുന്നു ഈയിടെ എമിലിയാനോ മാർട്ടിനെസ് പറഞ്ഞിരുന്നത്. അദ്ദേഹം തന്നെയാണ് ഭൂരിഭാഗം അർജന്റീന താരങ്ങളും ഇബിസയിൽ ഉണ്ട് എന്ന സൂചനകൾ നൽകിയത്.

ക്രിസ്റ്റ്യൻ റൊമേറോ,ഡി മരിയ,പപ്പു ഗോമസ് എന്നിവർ ഇബിസ ദ്വീപിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഏതായാലും മെസ്സിയുടെ ബർത്ത് ഡേ സെലിബ്രേഷനിൽ ഭൂരിഭാഗം അർജന്റൈൻ താരങ്ങളും പങ്കെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.മെസ്സിയുടെ ജന്മദിനം വലിയ രൂപത്തിൽ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ അദ്ദേഹത്തിന്റെ ആരാധകരുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *