മെസ്സിയുടെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്:തുറന്ന് പറഞ്ഞ് ഡി പോൾ
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിലെ ജേതാക്കളായ അർജന്റീന ഇപ്പോൾ ഉള്ളത്. വരുന്ന ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുക. എതിരാളികൾ കാനഡയാണ്. ക്യാപ്റ്റൻ ലയണൽ മെസ്സി ഈ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് റിപോർട്ടുകൾ.അദ്ദേഹം തന്നെയാണ് അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷ.
മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ഡി പോൾ സംസാരിച്ചിട്ടുണ്ട്. മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുന്ന ആ ദിവസത്തെ ഓർത്ത് തനിക്ക് നല്ല പേടിയുണ്ട് എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. മെസ്സിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഡി പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഇല്ലാത്ത ആ ദിവസത്തെ ഓർത്ത് എനിക്ക് നല്ല പേടിയുണ്ട്. ഞാൻ എപ്പോഴും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. മെസ്സി ഉണ്ടെങ്കിൽ എല്ലാതും എളുപ്പമാണ്. നമ്മുടെ എല്ലാ കംഫർട്ടബിളിനും നന്ദി പറയേണ്ടത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം അടിത്തറ ലയണൽ മെസ്സിയാണ്. മെസ്സി എന്നോട് എപ്പോഴും പറയാറുണ്ട്, അർജന്റീന ദേശീയ ടീമിനെ എന്നെ ആവശ്യം വരുമ്പോൾ ഒരൊറ്റ ഫോൺ കോൾ മതി,ഞാൻ സഹായിക്കാൻ വേണ്ടി ഇവിടെയെത്താം. ഞാൻ എപ്പോഴും നിങ്ങളുടെ ഭാഗമായിരിക്കും,ഇത് മെസ്സി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
തന്റെ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് താൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം ലയണൽ മെസ്സി തന്നെ പറഞ്ഞിരുന്നു. പക്ഷേ അടുത്ത വേൾഡ് കപ്പ് കളിക്കാൻ മെസ്സി ഉദ്ദേശിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. വേൾഡ് കപ്പിന് ശേഷമായിരിക്കും ഒരുപക്ഷേ ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിന്റെ ജേഴ്സി അഴിച്ചുവെക്കുക.