മെസ്സിയുടെ കാര്യത്തിൽ ആരാണീ റൂമറുകൾ പടച്ചു വിടുന്നത്? : സ്കലോനി
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അർജന്റീന കളിക്കുന്നുണ്ട്.മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ് ഈ മത്സരം.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ട് ഈ മത്സരത്തിൽ അർജന്റീനക് വിജയിക്ക് നിർബന്ധമാണ്. അതേസമയം അർജന്റീനയുടെ ആരാധകർക്ക് ആശങ്ക നൽകിക്കൊണ്ട് ലയണൽ മെസ്സിയുടെ പരിക്കുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.കാഫ് ഇഞ്ചുറി ഇപ്പോഴും മെസ്സിയെ അലട്ടുന്നുണ്ട് എന്നായിരുന്നു അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഇതിനോട് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. അതായത് ആരാണ് മെസ്സിയെ കുറിച്ച് ഈ റൂമറുകൾ പടച്ചുവിടുന്നത് എന്നാണ് പരിശീലകൻ ചോദിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗️Lionel Scaloni on Messi: “I don’t know who spread that rumour, Messi is fine more than ever. On a physical and moral level. It was never in doubt, he has no problem.” pic.twitter.com/pi3Ojw9IM7
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 25, 2022
” ആരാണ് ഈ റൂമർ പടച്ചുവിടുന്നത് എന്നെനിക്കറിയില്ല.മെസ്സിക്ക് ഒരു കുഴപ്പവുമില്ല.അദ്ദേഹം വളരെയധികം ഓക്കെയാണ്.ശാരീരികമായി അദ്ദേഹം മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്.അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. മെസ്സിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല ” സ്കലോണി പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അർജന്റീന നിലകൊള്ളുന്നത്. ഒരു മികച്ച വിജയം നേടിക്കൊണ്ട് മുന്നേറൽ അർജന്റീന സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.

