മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമാണോ 2022 ? കണക്കുകൾ അറിയൂ

2022 വിട പറയുമ്പോൾ ലയണൽ മെസ്സിയുടെ ആരാധകർക്ക് ഓർത്തിരിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.അതിൽ ഏറ്റവും മികച്ചത് ഖത്തറിൽ വേൾഡ് കപ്പ് കിരീടം നേടിയ ആ മുഹൂർത്തം തന്നെയാണ്. ആദ്യ മത്സരത്തിൽ അടിപതറിയ അർജന്റീന പിന്നീട് കുതിക്കുകയായിരുന്നു. ആ കുതിപ്പ് അവസാനിച്ചത് കിരീടനേട്ടത്തിലാണ്.

35 വയസ്സ് പ്രായമുള്ള ലയണൽ മെസ്സി ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.2022ലെ മെസ്സിയുടെ ഏറ്റവും വലിയ നേട്ടം ഖത്തർ വേൾഡ് കപ്പ് കിരീടം തന്നെയാണ്. ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ലയണൽ മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

കഴിഞ്ഞ വർഷം ആകെ ലയണൽ മെസ്സി 51 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 35 ഗോളുകളും 30 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അതായത് ആകെ 65 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി നേടിക്കഴിഞ്ഞു. ലയണൽ മെസ്സിയുടെ മികവ് എത്രത്തോളം ഉണ്ട് എന്നുള്ളത് തെളിയിക്കുന്ന കണക്കുകളാണ് ഇത്.

അർജന്റീനക്കൊപ്പം രണ്ട് കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് വേൾഡ് കപ്പും കരസ്ഥമാക്കി. ഈ രണ്ടു മത്സരങ്ങളിലെയും ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസ്സി തന്നെയായിരുന്നു.

ഫ്രാൻസിനൊപ്പം രണ്ട് കിരീടങ്ങളാണ് മെസ്സി കഴിഞ്ഞവർഷം കരസ്ഥമാക്കിയിട്ടുള്ളത്. ലീഗ് വൺ കിരീടത്തിന് പുറമേ ട്രോഫി ഡെസ് ചാമ്പ്യൻസ് സ്വന്തമാക്കിയിരുന്നു. ചുരുക്കത്തിൽ ഒരു മികച്ച വർഷം തന്നെയാണ് മെസ്സിക്ക് കഴിഞ്ഞവർഷം. അതുകൊണ്ടുതന്നെ വരുന്ന ബാലൺഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും മെസ്സി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *