മെസ്സിയുടെ ഈ നെഗറ്റീവ് റെക്കോർഡ് മാറ്റിയില്ലെങ്കിൽ അർജന്റീനക്ക് പണി കിട്ടും!
ഖത്തർ വേൾഡ് കപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്. അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളെ പോലെ ഇന്നത്തെ മത്സരത്തിനും വിജയം നേടൽ അർജന്റീനക്ക് അനിവാര്യമാണ്. അല്ലാത്തപക്ഷം വേൾഡ് കപ്പിൽ നിന്നും പുറത്തു പോകേണ്ടിവരും.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇത്. ആകെ അഞ്ച് വേൾഡ് കപ്പുകളിൽ ആണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നാല് വേൾഡ് കപ്പുകളിലും ഗോൾ നേടാൻ കഴിഞ്ഞു.എന്നാൽ 2010 വേൾഡ് കപ്പിൽ മെസ്സി ഗോൾ നേടിയിട്ടില്ല.
Papu Gómez, Messi and De Paul to laughter in the last training session of the Albiceleste prior to the duel against Australia.😃😄🇦🇷 pic.twitter.com/Hr767z2FoH
— Albiceleste News (@AlbicelesteNews) December 3, 2022
മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആകെ 8 ഗോളുകളാണ് വേൾഡ് കപ്പുകളിൽ ഗോൾ നേടിയിട്ടുള്ളത്. എന്നാൽ ഈ ഗോളുകൾ എല്ലാം മെസ്സി നേടിയിട്ടുള്ളത് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലാണ്. അതായത് നോക്കൗട്ട് റൗണ്ടിൽ ഇതുവരെ ഒരൊറ്റ ഗോൾ പോലും നേടാൻ മെസ്സിക്ക് വേൾഡ് കപ്പിൽ കഴിഞ്ഞിട്ടില്ല. ഇത് അർജന്റീനയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അർജന്റീനയുടെ മുന്നോട്ട് പോക്കിന് മെസ്സിയുടെ മികച്ച പ്രകടനം അനിവാര്യമാണ്. കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ മെസ്സിയുടെ ഗോളായിരുന്നു അർജന്റീനക്ക് കാര്യങ്ങളെ അനുകൂലമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ മെസ്സി ഗോൾ നേടുകയാണെങ്കിൽ വലിയ വഴിത്തിരിവായിരിക്കും.നോക്കോട്ട് റൗണ്ടിൽ മെസ്സി ഗോൾ നേടിയിട്ടില്ല എന്ന നെഗറ്റീവ് റെക്കോർഡ് മെസ്സി മറികടക്കേണ്ടത് അർജന്റീനക്ക് അത്യാവശ്യമായ ഒരു കാര്യമാണ്.