മെസ്സിയുടെ ആഡംബര വില്ലക്ക് നേരെ പരിസ്ഥിതി പ്രവർത്തകരുടെ ആക്രമണം, പെയിന്റടിച്ച് വികൃതമാക്കി!
സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ അമേരിക്കയിലാണ് ഉള്ളത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ മെസ്സി ഇപ്പോൾ വിശ്രമത്തിലാണ്.എന്നാൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്. സ്പെയിനിലെ ഇബിസയിൽ ലയണൽ മെസ്സിക്ക് ഒരു ആഡംബര വില്ലയുണ്ട്. 11 മില്യൺ യൂറോയോളം ചിലവഴിച്ചു കൊണ്ടാണ് മെസ്സി ഈ ആഡംബര വീട് നിർമ്മിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകരുടെ ആക്രമണം ഈ വീടിന് നേരിടേണ്ടി വന്നിട്ടുണ്ട്.ഫ്യൂച്ചുറോ വെജിറ്റൽ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളാണ് മെസ്സിയുടെ ഈ വീട് ആക്രമിച്ചിട്ടുള്ളത്. കറുത്ത പെയിന്റും ചുവന്ന പെയിന്റും നൽകിക്കൊണ്ട് ഇത് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.മെസ്സിയുടെ ഈ ആഡംബര വീട് ഇല്ലീഗലാണ് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഈ ആക്രമണം നടത്തിയിരുന്നത്.ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തേക്ക് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പ് ഒരു വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.അവരുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
“ഇബിസയിലെ മെസ്സിയുടെ ആഡംബര വീട് ഞങ്ങൾ ചായം പൂശിയിട്ടുണ്ട്. അത് അനധികൃതമായ നിർമ്മാണമാണ്. 11 മില്യൺ യൂറോ നൽകി കൊണ്ടാണ് ഈ അനധികൃത നിർമ്മാണം മെസ്സി നടത്തിയിട്ടുള്ളത്. ഇതേസമയം ഹീറ്റ് വേവിന്റെ കാഠിന്യത്താൽ മറുഭാഗത്ത് ആളുകൾ മരിച്ചു വീഴുകയാണ്. ധനികരായ ആളുകളുടെ പ്രവർത്തിക്ക് ദരിദ്രരായ ആളുകളാണ് ജീവൻ നൽകേണ്ടി വരുന്നത്. ഗുരുതരമായ കാലാവസ്ഥ വ്യതിയാനം ആണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്.അതിനെതിരെ ഗവൺമെന്റ് ശക്തമായ നടപടികൾ എടുക്കേണ്ടിയിരിക്കുന്നു ” ഇതാണ് ഈ പരിസ്ഥിതി പ്രവർത്തകരുടെ ഗ്രൂപ്പ് മെസ്സേജ് ആയി കൊണ്ട് നൽകിയിട്ടുള്ളത്.
ഇവർ അതിക്രമിക്കുന്ന സമയത്ത് ആഡംബര വില്ലയിൽ ആരും തന്നെ ഇല്ലായിരുന്നു. ഹോളിഡേകൾ ചിലവഴിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി ഇബിസയിൽ ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്.പല താരങ്ങളും അവധി ആഘോഷിക്കാൻ വേണ്ടി എത്തുന്ന സ്ഥലം കൂടിയാണ് ഇബിസ. എന്നാൽ ഈ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം അവിടെ വർദ്ധിച്ചു വരികയാണ്.