മെസ്സിയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ, വേൾഡ് കപ്പിലെ എല്ലാ അവാർഡുകളും വാരിക്കൂട്ടാൻ താരം!

ഖത്തർ വേൾഡ് കപ്പിലെ ഫൈനൽ പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ലയണൽ മെസ്സിയും സംഘവുമുള്ളത്. യൂറോപ്പ്യൻ ഭീമന്മാരായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. ഫ്രാൻസിനെ കീഴടക്കാൻ കഴിഞ്ഞാൽ വേൾഡ് കപ്പ് കിരീടമെന്ന മെസ്സിയുടെ സ്വപ്നം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും.

ഈ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മെസ്സി നടത്തുന്നത്.നാല് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ മെസ്സി കരസ്ഥമാക്കി. ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനും ഗോൾഡൻ ബോൾ പുരസ്കാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൊക്കെ മെസ്സിയാണ് മുന്നിട്ടുനിൽക്കുന്നത്. ചുരുക്കത്തിൽ ഈ വേൾഡ് കപ്പിലെ എല്ലാ അവാർഡുകളും വാരിക്കൂട്ടാനുള്ള തയ്യാറെടുപ്പുകളിലാണ് മെസ്സിയുള്ളത്.

നമുക്ക് ഈ വേൾഡ് കപ്പിലെ ചില കണക്കുകൾ ഒന്ന് പരിശോധിക്കാം. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നത് മെസ്സിയും എംബപ്പേയുമാണ്. 5 ഗോളുകൾ വീതമാണ് ഇരുവരും നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിലും മെസ്സി ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. മൂന്ന് അസിസ്റ്റുകളാണ് മെസ്സി നേടിയിട്ടുള്ളത്.കെയ്ൻ,ഫെർണാണ്ടസ്,ഗ്രീസ്മാൻ എന്നിവരും മൂന്ന് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഷോട്ടുകൾ എടുത്ത താരവും മെസ്സി തന്നെയാണ്. 27 ഷോട്ടുകളാണ് മെസ്സി ഉതിർത്തിട്ടുള്ളത്. 22 ഷോട്ടുകൾ ഉതിർത്ത എംബപ്പേയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഏറ്റവും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്ത താരം മെസ്സിയാണ്.18 അവസരങ്ങളാണ് മെസ്സി സൃഷ്ടിച്ചിട്ടുള്ളത്. 17 അവസരങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഗ്രീസ്മാനാണ് രണ്ടാം സ്ഥാനത്ത്.

ചുരുക്കത്തിൽ മെസ്സി എല്ലാ മേഖലയിലും നിറഞ്ഞു കളിക്കുകയാണ്. ആറു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. തീർച്ചയായും ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിക്ക് തന്നെ ലഭിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *