മെസ്സിയും സ്‌കലോണിയുമില്ലാതെ അർജന്റീന,സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ചിലിക്കെതിരെയുള്ള മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45-ന് ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.എന്തെന്നാൽ ടീമിന്റെ കുന്തമുനകളായ രണ്ടുപേർ ഇല്ലാതെയാണ് അർജന്റീന നാളെ മത്സരത്തിനിറങ്ങുക.പരിശീലകൻ ലയണൽ സ്‌കലോണിയും ക്യാപ്റ്റൻ ലയണൽ മെസ്സിയുമാണ് അർജന്റീനക്ക് ലഭ്യമാവാത്ത രണ്ട് പേര്.മെസ്സിക്ക് വിശ്രമം അനുവദിച്ചതാണെങ്കിൽ സ്കലോണി കോവിഡിന്റെ പിടിയിലാണ്.2018-ലെ തകർച്ചക്ക് ശേഷം ടീമിനെ കൈപിടിച്ചുയർത്തിയ രണ്ട് പേരാണ് ഇവർ. കോപ്പ അമേരിക്ക യും വേൾഡ് കപ്പ് യോഗ്യതയുമൊക്കെ അർജന്റീനക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളവരാണ് ഇരുവരും. ഇവരില്ലാതെ അർജന്റീനക്ക് ചിലിയെ മറികടക്കാൻ കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ആശങ്ക.

ഏതായാലും നാളെത്തെ മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യത ഇലവൻ നമുക്കൊന്നു പരിശോധിക്കാം.ചില സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.റൈറ്റ് ബാക്ക് പൊസിഷനിലാണ് ഇപ്പോൾ സംശയങ്ങൾ ഉള്ളത്.നൂഹേൽ മൊളീന,ഗോൺസാലോ മോണ്ടിയേൽ എന്നിവരിൽ ആരിറങ്ങുമെന്നുള്ളത് വ്യക്തമല്ല.കൂടാതെ മുന്നേറ്റനിരയിലും ചില സംശയങ്ങളുണ്ട്.പപ്പു ഗോമസ്,പൗലോ ഡിബാല,നിക്കോളാസ് ഗോൺസാലസ് എന്നിവരിൽ ആരെ ഇറക്കണമെന്നുള്ളത് ഇതുവരെ തീരുമാനിച്ചിട്ടില്ല.ഏതായാലും ഇലവൻ നമുക്കൊന്നു പരിശോധിക്കാം.

Emiliano Martinez , Nahuel Molina or Gonzalo Montiel , Nicolas Otannendi , Lisandro Martinez , Marcos Aculia , Rodrigo DePaul , Leandro Paredes , Giovani Lo Celso; Alejandro Gomez or Paulo Dybala or Nicolas Gonzalez , Lautaro Martinez and Angel Di Maria

ഇതാണ് ഇലവൻ.പരിക്കും കോവിഡുമായി നിരവധി താരങ്ങളെ അർജന്റീനക്ക് ലഭ്യമല്ല.എന്നിരുന്നാലും ചിലിയെ കീഴടക്കി വിജയകുതിപ്പ് തുടരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *