മെസ്സിയും ലൗറ്ററോയുമുൾപ്പെടുന്ന അഞ്ച് താരങ്ങൾ പരാഗ്വക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിൽ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ലയണൽ സ്കലോണിയുടെ കീഴിലുള്ള അർജന്റീന ടീം. എന്നാൽ അത്ര ശുഭകരമായ വാർത്തയല്ല ഇന്നലെ അർജന്റീന ക്യാമ്പിൽ നിന്നും പുറത്ത് വന്നത്. മെസ്സിയുൾപ്പെടുന്ന സൂപ്പർ താരങ്ങൾക്ക് ആദ്യ മത്സരം നഷ്ടമാവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരങ്ങൾ പൂർണ്ണഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് സ്കലോണിക്ക് തലവേദനയാവുന്നത്. തുടർച്ചയായ മത്സരങ്ങൾ കാരണം താരങ്ങൾക്കെല്ലാം തന്നെ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട് എന്നാണ് ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റ പറയുന്നത്.
Lionel Messi, Lautaro Martinez and three others a doubt for Argentina. https://t.co/pczUKC13Py
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 10, 2020
എന്നാൽ ഈ താരങ്ങൾ കളിക്കാനാവില്ല എന്നുറപ്പിച്ച് പറയാനാവില്ല. ഇനിയുള്ള പരിശീലനങ്ങളിലെ പുരോഗതി വിലയിരുത്തി സ്കലോണി ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കും. സൂപ്പർ താരം ലയണൽ മെസ്സി രണ്ട് സെഷനുകളിൽ തനിച്ചാണ് പരിശീലനം നടത്തിയത്. താരത്തിനെ ചെറിയ തോതിൽ ആങ്കിളിലെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.പക്ഷെ താരം കളിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. കൂടാതെ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസും തനിച്ചാണ് പരിശീലനം നടത്തിയത്. താരത്തിന്റെ വലതു ഹാംസ്ട്രിങ്ങിന് ഇഞ്ചുറിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അയാക്സിന്റെ നിക്കോളാസ് ടാഗ്ലിയാഫിക്കോയും പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഇദ്ദേഹവും തനിച്ചാണ് പരിശീലനം നടത്തുന്നത്. കൂടാതെ റോബെർട്ടോ പെരേര, നിക്കോളാസ് ഓട്ടമെന്റി എന്നിവരും വിവിധ കാരണങ്ങളാൽ തനിച്ചാണ് പരിശീലനം നടത്തിയത്. ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 5:30-നാണ് അർജന്റീന പരാഗ്വക്കെതിരെ കളിക്കുന്നത്.
#SelecciónArgentina 🇦🇷 Lautaro Martínez sigue con molestias y se entrenó diferenciado pensando en Paraguay
— TyC Sports (@TyCSports) November 10, 2020
♦️ El delantero titular de la Selección no está en condiciones y peligra su presencia en La Bombonera.https://t.co/KWbHd3uCSB