മെസ്സിയും ലെവന്റോസ്‌ക്കിയും നേർക്കുനേർ, ആരാണ് മികച്ചതെന്ന കാര്യത്തിൽ പോളണ്ട് പരിശീലകൻ പറയുന്നു.

വളരെ നിർണായകമായ ഒരു മത്സരമാണ് ഇന്ന് വേൾഡ് കപ്പിൽ നടക്കുന്നത്. അർജന്റീനയും പോളണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആരാണോ വിജയിക്കുന്നത് അവർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം ഇന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നുണ്ട്.

അതിനേക്കാളുപരി ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്‌ക്കിയും മുഖാമുഖം വരുന്നു എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.അതുകൊണ്ടുതന്നെ ഈ താരങ്ങളിൽ ആരാണ് മികച്ചത് എന്ന് ചോദ്യം പത്രസമ്മേളനത്തിൽ പോളണ്ട് പരിശീലകനായ മിഷ്നൂവിസിനോട് ചോദിക്കപ്പെട്ടിരുന്നു. ആരാണ് മികച്ചത് എന്നുള്ളത് താൻ പറയാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവരും ഈ മത്സരത്തിനു വേണ്ടി കാത്തിരിക്കുന്നത് ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും ഏറ്റുമുട്ടുന്നു എന്നുള്ളതിനാലാണ്.പക്ഷേ ഈ മത്സരം അർജന്റീനയും പോളണ്ടും തമ്മിലാണ് എന്നുള്ള കാര്യം നമ്മൾ മറക്കാൻ പാടില്ല. ഈ മത്സരം ഒരിക്കലും മെസ്സിയും ലെവയും തമ്മിലല്ല.അവർ രണ്ടുപേരും വളരെ മികച്ച താരങ്ങളാണ്.അവരിൽ ആരാണ് മികച്ചത് എന്നുള്ളത് ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല. അതിനിവിടെ യാതൊരുവിധ പ്രസക്തിയുമില്ല ” ഇതാണ് പോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതുപോലെതന്നെ ലെവന്റോസ്‌ക്കിയും ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു കഴിഞ്ഞ മത്സരത്തിൽ.ഈ രണ്ട് തരങ്ങളുടെയും പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *