മെസ്സിയും ഡി മരിയയും സ്‌കലോണിയും വേണം: ഒളിമ്പിക്സിനെ കുറിച്ച് മശെരാനോ
ഈ വർഷം നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിനുള്ള യോഗ്യത മത്സരങ്ങൾ ആരംഭിക്കുകയാണ്. കോണ്മബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിന്റെ ഗ്രൂപ്പ് ബിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.ഉറുഗ്വ,ചിലി,പരാഗ്വ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ രണ്ടു സ്ഥാനക്കാർക്ക് യോഗ്യത നേടാമെന്നതിനാൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ കഴിയും എന്നാണ് അർജന്റീനയുടെ അണ്ടർ 23 ടീം പ്രതീക്ഷിക്കുന്നത്.
അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് ഈ ടീമിനെ പരിശീലിപ്പിക്കുന്നത്. ഒളിമ്പിക്സിൽ അണ്ടർ 23 താരങ്ങൾക്കാണ് കളിക്കാനുള്ള അനുമതി എങ്കിലും ചില സീനിയർ താരങ്ങൾക്ക് കൂടി കളിക്കാം. ആ ഗണത്തിലേക്ക് ലയണൽ മെസ്സിയെയും ഡി മരിയയേയും കൊണ്ടുവരാൻ മശെരാനോ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല ഒളിമ്പിക്സിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ സ്‌കലോണി ഉണ്ടെങ്കിൽ അത് കൂടുതൽ നല്ല കാര്യമായേനെ എന്നും മശെരാനോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 JUST IN: Lionel Messi and Ángel Di María want to play the Olympics 2024 in Paris with Argentina if the team qualifies. @DSportsRadio 🇦🇷🏆 pic.twitter.com/ZmOQSzVbO1
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 19, 2024
” ഒളിമ്പിക്സിൽ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം ലയണൽ മെസ്സിക്കും ഡി മരിയക്കും ഉണ്ട്. അവർക്ക് ഒളിമ്പിക്സിൽ കളിക്കണമെങ്കിൽ തീർച്ചയായും കളിക്കാം. കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുമെന്ന് ഡി മരിയ തന്നെ പറഞ്ഞിരുന്നു. അത് ഒളിമ്പിക്സിന് ശേഷമാക്കിയാൽ നല്ലൊരു കാര്യമായിരിക്കും.നിലവിൽ ഒളിമ്പിക്സിന് യോഗ്യത നേടുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.പ്രീ ഒളിമ്പിക്ക് മത്സരങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോയാൽ, പാരീസിൽ ഒളിമ്പിക്സ് ടീമിനെ നയിക്കാൻ സ്‌കലോണി എത്തും എന്നുള്ള പ്രതീക്ഷയും എനിക്കുണ്ട് ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷമാണ് ഒളിമ്പിക്സ് നടക്കുന്നത്.ഒളിമ്പിക്സിൽ യോഗ്യത നേടുക എന്നുള്ളതാണ് ഇപ്പോൾ അർജന്റീനയുടെ മുന്നിലുള്ള ലക്ഷ്യം. അതിനുശേഷം ലയണൽ മെസ്സി തന്റെ തീരുമാനം കൈക്കൊള്ളും.നേരത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ അർജന്റീനയോടൊപ്പം നേടിയിട്ടുള്ള താരം കൂടിയാണ് ലയണൽ മെസ്സി.