മെസ്സിയും കൂടി വേണം :ഒളിമ്പിക്സിനെ കുറിച്ച് മശെരാനോ!
സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ വളരെ മികച്ച ഒരു സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് ഒരുപാട് കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു. അടുത്ത ലക്ഷ്യം കോപ്പ അമേരിക്ക കിരീടമാണ്. 2024 ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്. അതിനുശേഷമാണ് പാരീസിൽ വച്ചുകൊണ്ട് ഒളിമ്പിക്സ് നടക്കുന്നത്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ് നടക്കുക.
അണ്ടർ 20 ടീമുകളാണ് ഒളിമ്പിക് ഫുട്ബോളിൽ പങ്കെടുക്കുകയെങ്കിലും സീനിയർ താരങ്ങൾക്ക് കളിക്കാനുള്ള അനുമതിയുണ്ട്. അതുകൊണ്ടുതന്നെ ലയണൽ മെസ്സി അടുത്ത ഒളിമ്പിക്സിൽ അർജന്റീനയെ നയിക്കാൻ ഉണ്ടാകണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ ഹവിയർ മഷെരാനോയും മെസ്സി ഉണ്ടായിരിക്കുന്നതിനെ ഇഷ്ടപ്പെടുന്നു.മശെരാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨🗣 Javier Mascherano (Argentina Olympic coach) on Lionel Messi potentially playing at the 2024 Olympics: "Leo has the national team's doors open to do whatever he wants, that's the reality.
— Roy Nemer (@RoyNemer) October 26, 2023
"If he wants to go if we qualify, he will be welcome. My relationship with him is one… pic.twitter.com/avKDXB3cRj
” എന്നോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. തീർച്ചയായും ലയണൽ മെസ്സിക്ക് മുന്നിൽ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്. അദ്ദേഹം ആഗ്രഹിക്കുന്നത് എന്താണോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ട്.ഞാൻ മെസ്സിയുടെ ഒരു അടുത്ത സുഹൃത്താണ്.മെസ്സി ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.പക്ഷേ ഞങ്ങൾ ആദ്യം യോഗ്യത കരസ്ഥമാക്കേണ്ടതുണ്ട് ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.
അടുത്തവർഷം തുടക്കത്തിലാണ് യോഗ്യത മത്സരങ്ങൾ നടക്കുക.വെനിസ്വേലയിൽ വെച്ചു കൊണ്ടാണ് യോഗ്യത മത്സരങ്ങൾ അരങ്ങേറുക. നേരത്തെ അർജന്റീന ടീമിനോടൊപ്പം ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയ താരമാണ് ലയണൽ മെസ്സി. 2008ലെ ബീജിങ് ഒളിമ്പിക്സിൽ വച്ച് കൊണ്ടായിരുന്നു മെസ്സി ഗോൾഡ് മെഡൽ സ്വന്തമാക്കിയിരുന്നത്. അതേസമയം കഴിഞ്ഞ രണ്ടുതവണയും ബ്രസീലാണ് ഗോൾഡ് മെഡൽ നേടിയിട്ടുള്ളത്.