മെസ്സിയും എമിയും ഒരുപോലെ: കാരണ സഹിതം വിശദീകരിച്ച് സ്കലോണി.

ഇന്റർനാഷണൽ ഫുട്ബോളിൽ സാധ്യമായതെല്ലാം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അർജന്റീന സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയും വേൾഡ് കപ്പ് കിരീടവുമാണ് അതിൽ ഏറ്റവും മൂല്യവത്തായത്. ഈ രണ്ട് കിരീടങ്ങളും അർജന്റീനക്ക് ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് താരങ്ങളാണ് നായകൻ ലയണൽ മെസ്സിയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും. രണ്ട് പേരും തകർപ്പൻ പ്രകടനമായിരുന്നു ഈ ടൂർണമെന്റുകളിൽ പുറത്തെടുത്തിരുന്നത്.

വേൾഡ് കപ്പിലും കോപ്പ അമേരിക്കയിലും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിയായിരുന്നു കരസ്ഥമാക്കിയത്.ഈ രണ്ട് ടൂർണമെന്റുകളിലെയും മികച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസായിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ രണ്ടു താരങ്ങളും തമ്മിലുള്ള സാമ്യത വിശദീകരിച്ചിട്ടുണ്ട്. അതായത് ഒരിക്കലും വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്ത,ഒരിക്കലും പരാജയം സമ്മതിക്കാത്ത രണ്ട് താരങ്ങളാണ് ഇവർ എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇത്തരം താരങ്ങളുടെ സാന്നിധ്യം ഞങ്ങൾ മുതലെടുക്കുകയാണ് ചെയ്യേണ്ടത്.എമിലിയാനോ മാർട്ടിനസിന് ഒരല്പം ക്യൂട്ട് ആയിട്ടുള്ള ക്യാരക്ടറാണ് ഉള്ളത്.പക്ഷേ അദ്ദേഹം ഒരിക്കലും പരാജയപ്പെടാൻ സമ്മതിക്കാത്ത ഒരു താരമാണ്.പലർക്കും അദ്ദേഹം ഒരു പ്രചോദനം കൂടിയാണ്.ലയണൽ മെസ്സിയെ പോലെയാണ് അദ്ദേഹം.മെസ്സിയും ഒരിക്കലും പരാജയപ്പെടാൻ ഇഷ്ടപ്പെടാത്ത, വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു താരമാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

സെപ്റ്റംബർ എട്ടാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് ഇക്വഡോറിനെ അർജന്റീന നേരിടുന്നത്.അർജന്റീനയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാസിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!