മെസ്സിയും എംബപ്പേയും തമ്മിലുള്ള പോരാട്ടം,സ്കലോണിക്ക് പറയാനുള്ളത്!
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈ കലാശ പോരാട്ടം അരങ്ങേറുക. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നേർക്കുനേർ വരുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
പിഎസ്ജിയിലെ സഹതാരങ്ങളാണ് ഇരുവരും, മാത്രമല്ല ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളതും മെസ്സിയും എംബപ്പേയുമാണ്. ഈ രണ്ട് താരങ്ങളും എതിരാളികളായിട്ട് വരുമ്പോൾ അതിനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ള ചോദ്യം അർജന്റീനയുടെ പരിശീലകനോട് ചോദിച്ചിരുന്നു. എന്നാൽ ഇവിടെ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇦🇷 “Tenemos la mejor hinchada del mundo”
— FÚTBOL ARGENTINO 🇦🇷 (@TodaLaPrimeraA) December 17, 2022
Firma: Lionel Scaloni pic.twitter.com/zdizNJsuyH
” മെസ്സിയും എംബപ്പേയും തമ്മിലുള്ള ഒരു പോരാട്ടത്തിനേക്കാളുപരി ഈ മത്സരം അർജന്റീനയും ഫ്രാൻസും തമ്മിലാണ് നടക്കുന്നത്. ഈ കളി നിർണയിക്കാൻ കഴിവുള്ള മതിയായ താരങ്ങൾ ഈ രണ്ട് ടീമിനുമുണ്ട്. മെസ്സിയും എംബപ്പേയും മാത്രമല്ല ഇവിടെയുള്ളത് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം. മെസ്സി ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്. അദ്ദേഹം മത്സരത്തിൽ തിളങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടത്തിലും ഗോൾഡൻ ഗോളിന് വേണ്ടിയുള്ള പോരാട്ടത്തിലമൊക്കെ മെസ്സിയും എംബപ്പേയും സജീവമാണ്.ഏതായാലും അന്തിമ വിജയം ആർക്കൊപ്പം ആയിരിക്കും എന്നുള്ളതാണ് ഇനി ഫുട്ബോൾ ലോകത്തിന് അറിയേണ്ടത്.