മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ എന്നിവരാണ് ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങൾ :കാസമിറോ പറയുന്നു!
ഒട്ടേറെക്കാലം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള കാസമിറോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്.റയൽ മാഡ്രിഡിലായിരുന്ന സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ കാസമിറോക്ക് സാധിച്ചിട്ടുണ്ട്. ബ്രസീലിന്റെ ദേശീയ ടീമിൽ നെയ്മർക്കൊപ്പമാണ് കാസമിറോ കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സിക്കെതിരെ ഒരുപാട് തവണ കാസമിറോ കളിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തിലും നാഷണൽ തലത്തിലും മെസ്സിയും കാസമിറോയും പലകുറി ഏറ്റുമുട്ടിയിട്ടുണ്ട്.
ഏതായാലും ഈ മൂന്ന് താരങ്ങളെ കുറിച്ച് കാസമിറോ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മെസ്സിയും റൊണാൾഡോയും നെയ്മറുമാണ് ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങൾ എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Casemiro has no doubts 🗣️ pic.twitter.com/IYBa55tpqQ
— GOAL (@goal) August 1, 2023
” എന്റെ ജനറേഷനിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളാണ് മെസ്സിയും റൊണാൾഡോയും നെയ്മറും. ഞാൻ റൊണാൾഡോ നസാരിയോ,സിദാൻ എന്നിവരെ കണ്ടിട്ടുണ്ട്. പക്ഷേ സംശയങ്ങളൊന്നും ഇല്ലാതെ പറയും ഈ മൂന്ന് താരങ്ങൾ തന്നെയാണ് എന്റെ സമയത്തെ ഏറ്റവും മികച്ച താരങ്ങൾ. ഞാൻ ക്രിസ്റ്റ്യാനോക്കെതിരെ ഇതുവരെ കളിച്ചിട്ടില്ല.അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹം എനിക്ക് ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട്. ലയണൽ മെസ്സിയാവട്ടെ ഹിസ്റ്ററി രേഖപ്പെടുത്തി കഴിഞ്ഞിട്ടുമുണ്ട് ” ഇതാണ് കാസമിറോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
അതേസമയം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പ് വിട്ടു കഴിഞ്ഞിട്ടുണ്ട്. മെസ്സി ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലും റൊണാൾഡോ ഇപ്പോൾ സൗദി ക്ലബ് ആയ അൽ നസ്രിലുമാണ് ഉള്ളത്. അതേസമയം നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.