മെസ്സിക്ക് വേണ്ടി ചാവാനും റെഡി : എമിലിയാനോ മാർട്ടിനസ്!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കു വഹിച്ച രണ്ട് താരങ്ങളാണ് നായകനായ ലയണൽ മെസ്സിയും ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസും. പലതവണ അർജന്റീനയെ രക്ഷിച്ചത് ഈ രണ്ടു താരങ്ങളുമായിരുന്നു. ഹോളണ്ടിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലും ഫ്രാൻസിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലും എമിയുടെ സാന്നിധ്യം അർജന്റീനക്ക് ഗുണകരമാവുകയായിരുന്നു.മെസ്സിയാവട്ടെ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരമായി മാറുകയും ചെയ്തു.
ഏതായാലും തന്റെ ഉറ്റ സുഹൃത്തായ ലയണൽ മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി എമി മാർട്ടിനസ് സംസാരിച്ചിട്ടുണ്ട്. അതായത് കളിക്കളത്തിൽ ലയണൽ മെസ്സിക്ക് വേണ്ടി മരണം വരിക്കാൻ വരെ താൻ തയ്യാറാണ് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.ചൈനയിൽ വെച്ച് നടന്ന ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Emiliano Martínez on Lionel Messi thanking him for penalty win: "For him to say that to me, probably the best player in the history of football, is a huge accomplishment for me, a pleasure. I like to say that I would die for him on the pitch and I try to help him." Via TyC. 🇦🇷 pic.twitter.com/NftCCcQdNE
— Roy Nemer (@RoyNemer) June 13, 2023
” ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷം ഞാൻ മൈതാനത്ത് കിടക്കുകയായിരുന്നു. ലയണൽ മെസ്സിയാണ് എന്നെ വന്ന് വാരിപ്പുണർന്നത്. നീ ഞങ്ങളെ ഒരിക്കൽ കൂടി രക്ഷിച്ചു, നന്ദി എന്നായിരുന്നു മെസ്സി എന്നോട് പറഞ്ഞത്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി.അതുകൊണ്ടുതന്നെ മെസ്സിയുടെ ആ വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ബഹുമതിയാണ്.അത് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമാണ്.ലയണൽ മെസ്സിക്ക് വേണ്ടി കളിക്കളത്തിൽ മരിക്കാൻ പോലും ഞാൻ തയ്യാറാണ്. ഞാൻ എപ്പോഴും അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കും ” ഇതാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
വരുന്ന സൗഹൃദമത്സരങ്ങളിൽ രണ്ടാമത്തെ സൗഹൃദമത്സരം കളിക്കാൻ ലയണൽ മെസ്സി ഉണ്ടാവില്ല. അദ്ദേഹം വെക്കേഷനിൽ പ്രവേശിക്കുകയാണ് ചെയ്യുക.അതിനുശേഷം ആണ് അദ്ദേഹം ഇന്റർ മിയാമിക്കൊപ്പം ജോയിൻ ചെയ്യുക.