മെസ്സിക്ക് നേരെ തുപ്പിയെ വിവാദം,നിരസിച്ച് സനാബ്രിയ, പ്രതികരിച്ച് സ്കലോണി!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അർജന്റീന സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ മൂന്നാം നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു മെസ്സി കളിക്കളത്തിലേക്ക് എത്തിയിരുന്നത്.
എന്നാൽ മത്സരത്തിനിടയിൽ പരാഗ്വ സ്ട്രൈക്കറായ സനാബ്രിയ ലയണൽ മെസ്സിക്ക് നേരെ തുപ്പിയിരുന്നു. മെസ്സി മുന്നിൽ നിൽക്കെയാണ് അദ്ദേഹം തുപ്പിയത്. അതിന്റെ ചിത്രങ്ങളൊക്കെ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.എന്നാൽ മെസ്സിയുടെ ദേഹത്തേക്ക് അത് എത്തിയിരുന്നില്ല. പക്ഷേ താനങ്ങനെ ചെയ്തിട്ടില്ല എന്നുള്ള കാര്യം സനാബ്രിയ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്.
“ഞാൻ ആ ചിത്രങ്ങൾ പരിശോധിക്കുകയായിരുന്നു.ചിത്രങ്ങൾ കാണുമ്പോൾ മെസ്സിക്ക് നേരെ തുപ്പിയതായി നിങ്ങൾക്ക് തോന്നും.പക്ഷേ അതല്ല വാസ്തവം.ഞാനും മെസ്സിയും ഏറെ ദൂരെയാണ്. മെസ്സി പുറം തിരിഞ്ഞു നിൽക്കുകയാണ്.അതും ഏറെ അകലത്തിൽ. ഞാനിത് പൂർണമായും നിരസിക്കുന്നു ” ഇതാണ് സനാബ്രിയ പറഞ്ഞിട്ടുള്ളത്.
അതേസമയം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Incident of Sanabria spitting with Lionel Messi in front of him.pic.twitter.com/jh0fd2WOFS https://t.co/kDePS0f1fU
— Roy Nemer (@RoyNemer) October 13, 2023
” സത്യം പറഞ്ഞാൽ ആ സംഭവം ഞാൻ കണ്ടിട്ടില്ല. മെസ്സി ബോൾ ആവശ്യപ്പെട്ടപ്പോൾ ആ പയ്യൻ എറിഞ്ഞു നൽകുന്നത് മാത്രമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇക്കാര്യം ഞാൻ കണ്ടിട്ടില്ല. ഇനി ആ താരം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റൈൻ മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും താനും മെസ്സിയും ഏറെ ദൂരെയാണ് എന്നുമാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്.