മെസ്സിക്കും അർജന്റീനക്കും കിരീടം ലഭിക്കുന്നത് തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും : ഫ്രാൻസ് കോച്ച്
ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസ് ആണ്. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു പോരാട്ടം അരങ്ങേറുക. ക്രൊയേഷ്യയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നതെങ്കിൽ മൊറോക്കോയുടെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് ഫ്രാൻസ് വരുന്നത്.
രണ്ട് ടീമുകളുടെയും ലക്ഷ്യം മൂന്നാം വേൾഡ് കപ്പ് കിരീടമാണ്. രണ്ട് സ്റ്റാറുകളാണ് നിലവിൽ രണ്ട് ടീമുകൾക്കുമുള്ളത്. മത്സരത്തിൽ ആര് വിജയിച്ചാലും മൂന്നാമതൊരു സ്റ്റാർ അവർക്ക് ചേർത്തപ്പെടും. എന്നാൽ അർജന്റീനക്കും ലയണൽ മെസ്സിക്കും വേൾഡ് കപ്പ് കിരീടം ലഭിക്കുന്നത് തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും എന്നാണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷംസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📍Argentina 😍
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 14, 2022
pic.twitter.com/nJkNjtoG9D
” മത്സരത്തിൽ ആരാണോ വിജയിക്കുന്നത് അവരുടെ ജേഴ്സി മൂന്നാമത്തെ സ്റ്റാർ ചേർത്തപ്പെടും. പക്ഷേ അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുന്നത് തടയാൻ മനുഷ്യസാധ്യമായതെല്ലാം ഞങ്ങൾ മത്സരത്തിൽ ചെയ്യും ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മികച്ച രൂപത്തിൽ കളിച്ചുകൊണ്ടാണ് ഫ്രാൻസ് ഇപ്പോൾ ഫൈനലിൽ എത്തിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും അതിഗംഭീര തിരിച്ചുവരവാണ് അർജന്റീന നടത്തിയിട്ടുള്ളത്.ലയണൽ മെസ്സി തന്റെ കരിയറിൽ ഇതുവരെ വേൾഡ് കപ്പ് കിരീടം നേടിയിട്ടില്ല. ആ കിരീടം നേടി കൊടുക്കാൻ വേണ്ടി അർജന്റൈൻ താരങ്ങൾ സർവ്വം മറന്നു പോരാടുമെന്ന് ഉറപ്പാണ്.