മുമ്പ് നല്ല പിള്ള ചമഞ്ഞു നടന്നു, ഇപ്പോൾ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു: മെസ്സിക്കെതിരെ റോതൻ.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന സ്വന്തമാക്കിയിരുന്നു.ആ വേൾഡ് കപ്പിൽ വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. മെസ്സി തികച്ചും അഗ്രസീവായിരുന്നു. പലപ്പോഴും ശാന്തത പ്രകടിപ്പിക്കുമായിരുന്ന മെസ്സി വേൾഡ് കപ്പിൽ അങ്ങനെ അല്ലായിരുന്നു. വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷവും ലയണൽ മെസ്സി ഇതേ ആറ്റിറ്റ്യൂഡ് തന്നെയാണ് തുടർന്ന് കൊണ്ടുപോരുന്നത്.

പ്രത്യേകിച്ച് അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കുന്ന സമയത്താണ് ലയണൽ മെസ്സി കൂടുതൽ അഗ്രസീവ് ആകുന്നത്. ഇക്കാര്യത്തിൽ മുൻ പിഎസ്ജി താരമായിരുന്ന ജെരോം റോതൻ ഇപ്പോൾ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് നല്ലപിള്ള ചമഞ്ഞ് നടക്കുകയായിരുന്നു മെസ്സിയെന്നും എന്നാൽ വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സിയുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു എന്നുമാണ് റോതൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മറ്റുള്ളവരെ ആദ്യം ആക്രമിക്കുന്നതിൽ അർജന്റീനക്കാരാണ് എപ്പോഴും മുന്നിൽ നിൽക്കുക. അവരുടെ നായകനായ ലയണൽ മെസ്സിയിൽ നിന്ന് തന്നെ തുടങ്ങാം. ഇപ്പോൾ അദ്ദേഹം വേൾഡ് ചാമ്പ്യൻ ആണ്.ഇക്കാലമത്രയും നല്ലപിള്ള ചമഞ്ഞ് നടക്കുകയായിരുന്നു അദ്ദേഹം.പക്ഷേ ഇപ്പോൾ മെസ്സി മാറി, ഇപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം പുറത്തേക്കുവന്നത്. ഇന്ന് അദ്ദേഹത്തെ ആരും ഒന്ന് തൊടാൻ പാടില്ല.റോഡ്രിഗോയോട് മെസ്സി പറഞ്ഞത് ഞാൻ ഒരു വേൾഡ് ചാമ്പ്യൻ ആണ് എന്നാണ്.അർജന്റീനക്കാരുടെ യഥാർത്ഥ സ്വഭാവം ഇതാണ്. മറ്റുള്ളവരുടെ മുകളിലാണ് എപ്പോഴും തങ്ങൾ എന്ന് അവർ വിചാരിക്കുന്നു. ഒരു എലൈറ്റ് ക്ലാസ്സ് സ്വഭാവമാണ് അവരുടേത് ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ മെസ്സിയുടെ ആറ്റിറ്റ്യൂഡിൽ വളരെയധികം മാറ്റമുണ്ട് എന്നത് വളരെ വ്യക്തമാണ്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലും ബ്രസീലിനെതിരെയുള്ള മത്സരത്തിലും പ്രശ്നങ്ങളുടെ ഭാഗമായിരുന്നു. പക്ഷേ ഒരു ക്യാപ്റ്റന്റെ റോൾ അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *