മികച്ച താരം മെസ്സി തന്നെ, അവാർഡുകൾ വാരിക്കൂട്ടി അർജന്റീന!

ഖത്തർ വേൾഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കിക്കൊണ്ട് കിരീടം നേടാൻ ലയണൽ മെസ്സിക്കും സംഘത്തിനും കഴിഞ്ഞിരുന്നു. ദീർഘ കാലത്തിനുശേഷമാണ് അർജന്റീന ഇപ്പോൾ ഒരിക്കൽ കൂടി വേൾഡ് കപ്പ് കിരീടം നേടുന്നത്. അവരുടെ മൂന്നാമത്തെ കിരീടമാണ് ഇപ്പോൾ മെസ്സിയുടെ നായകത്വത്തിൽ നേടിയിട്ടുള്ളത്.

ഈ വേൾഡ് കപ്പിലെ പുരസ്കാരങ്ങളിൽ എല്ലാം തന്നെ അർജന്റീനയുടെ ആധിപത്യമാണ് കാണാൻ കഴിയുക. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിയാണ് കരസ്ഥമാക്കിയിട്ടുള്ളത്. അർഹിച്ച പുരസ്കാരം തന്നെയാണ് മെസ്സി നേടിയിട്ടുള്ളത്. അത്രയേറെ മികവിലാണ് ഈ വേൾഡ് കപ്പിൽ മെസ്സി കളിച്ചിട്ടുള്ളത്.

വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസാണ് സ്വന്തമാക്കിയിട്ടുള്ളത്. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ എല്ലാം അർജന്റീനയെ രക്ഷിച്ചെടുത്തത് എമി മാർട്ടിനസാണ്. അതേസമയം ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ മറ്റൊരു സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് ആണ് നേടിയിട്ടുള്ളത്.അത്രയേറെ മികവിലാണ് ഈ വേൾഡ് കപ്പിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.

ഗോൾഡൻ ബൂട്ട് പുരസ്കാരം മാത്രമാണ് അർജന്റീനയിൽ നിന്നും വഴുതി പോയിട്ടുള്ളത്. ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയാണ് ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ളത്. എട്ട് ഗോളുകളാണ് എംബപ്പേ നേടിയിട്ടുള്ളത്.ഫൈനലിൽ ഹാട്രികും അദ്ദേഹം കരസ്ഥമാക്കി.പക്ഷേ കിരീടം നേടാൻ കഴിഞ്ഞില്ല എന്ന നിരാശ മാത്രമാണ് അദ്ദേഹത്തിന് ബാക്കി.

ഏതായാലും അർജന്റീനയുടെ ആരാധകർ എല്ലാവരും ആവേശത്തിന്റെ പരകോടിയിലാണ്.കിരീട നേട്ടത്തിന് പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഈ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് ഇരട്ടിമധുരം ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *