മികച്ച ടീമുള്ളത് മെസ്സിക്ക് മികവിലേക്കുയരാൻ സഹായകരമായി : സ്കലോണി!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ പതിനൊന്നാമത്തെ മത്സരത്തിൽ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ പെറുവാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നത്.
ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ സ്കലോണി പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം ലയണൽ മെസ്സിയെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.സഹതാരങ്ങളുമായി മികച്ച രൂപത്തിലാണ് മെസ്സി മുന്നോട്ട് പോവുന്നതെന്നും മികച്ച ഒരു ടീമുള്ളത് മെസ്സിക്ക് തന്റെ മികവിലേക്കുയരാൻ സഹായകരമായി എന്നുമാണ് അർജന്റീനയുടെ പരിശീലകൻ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
Argentina coach Lionel Scaloni press conference, comments on team, Lionel Messi, Leandro Paredes. https://t.co/ctIMlq0tUp
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 13, 2021
” ടീമിനൊപ്പം ഒരു കുഴപ്പവുമില്ലാതെയാണ് മെസ്സി ഇപ്പോൾ മുന്നോട്ട് പോവുന്നത്.സഹതാരങ്ങളുമായി മികച്ച രൂപത്തിലാണ് നിലവിൽ മെസ്സിയുള്ളത്.സഹതാരങ്ങൾ അദ്ദേഹത്തെ കൂടുതൽ മികച്ചവനാക്കുന്നു.മികച്ച ടീമുള്ളത് മെസ്സിയെ കൂടുതൽ മികവിലേക്ക് ഉയരാൻ സഹായിച്ചു. ഈ ടീം ഇല്ലായിരുന്നുവെങ്കിൽ അത് സാധിക്കുമായിരുന്നില്ല ” സ്കലോണി പറഞ്ഞു.
നിലവിൽ മിന്നുന്ന ഫോമിലാണ് മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കുന്നത്. ഈ വർഷം 9 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. നാല് ഗോളുകൾ കോപ്പ അമേരിക്കയിലും അഞ്ച് ഗോളുകൾ വേൾഡ് കപ്പ് യോഗ്യത മത്സരത്തിലുമായിരുന്നു.