മികച്ചവനാണ് എന്ന് തെളിയിക്കാൻ മെസ്സിക്ക് അർജന്റീനക്കൊപ്പം കിരീടം നേടേണ്ട ആവിശ്യമില്ലെന്ന് മുസ്സോ!

ഈ വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടിയ താരമാണ് ഉഡിനസിന്റെ ഗോൾകീപ്പർ യുവാൻ മുസ്സോ. ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി താരം നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തിന് ദേശീയ ജേഴ്‌സിയിലേക്ക് പരിഗണിക്കാൻ കാരണം.കഴിഞ്ഞ ദിവസം പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമിന് ഇദ്ദേഹം ഒരു ഇന്റർവ്യൂ നൽകിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് സംസാരിക്കാൻ ഇദ്ദേഹം ഇതിൽ സമയം കണ്ടെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്നും അത്‌ തെളിയിക്കാൻ വേണ്ടി അദ്ദേഹം അർജന്റീനക്കൊപ്പം കിരീടം നേടേണ്ട ആവിശ്യമില്ല എന്നുമാണ് മുസ്സോ അറിയിച്ചിട്ടുള്ളത്. മെസ്സി ഇനി ഒന്നും തെളിയിക്കാനില്ലാത്ത താരമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” ഏറ്റവും മികച്ച താരമാണ് എന്ന് തെളിയിക്കാൻ ഇനി മെസ്സി എന്തെങ്കിലും നേടണമെന്നതിനോട് ഞാൻ യോജിക്കുന്നില്ല.അദ്ദേഹം ഒരു ഇന്റർനാഷണൽ കിരീടം അർഹിക്കുന്നുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഫുട്ബോൾ അങ്ങനെയാണ്.അദ്ദേഹം അർജന്റീനക്കൊപ്പം മൂന്ന് ഫൈനലുകൾ കളിച്ചിട്ടുണ്ട്.നല്ല രീതിയിൽ തന്നെയാണ് അദ്ദേഹവും ടീമും കളിച്ചിട്ടുള്ളത്.പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.പക്ഷേ അദ്ദേഹം എപ്പോഴും അർജന്റീനക്ക് വേണ്ടി മികച്ച രൂപത്തിലാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയുന്നതാണ്.എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ്.അത്‌ കൊണ്ട് തന്നെ ഇനിയും അത്‌ തെളിയിക്കാൻ അർജന്റീനക്കൊപ്പം ഒരു ഇന്റർനാഷണൽ കിരീടം നേടണമെന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല. അദ്ദേഹത്തിന് മുന്നിൽ ഇനി ഒന്നും തെളിയിക്കാനില്ല ” മുസ്സോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!