മികച്ചവനാണെന്ന് തെളിയിക്കാൻ മെസ്സിക്ക് കോപ്പയുടെ ആവിശ്യമില്ല : മുൻ താരം!
ആഗ്രഹിച്ചതും ലക്ഷ്യം വെച്ചതുമെല്ലാം സ്വന്തമാക്കിയിട്ടും മെസ്സിക്ക് കൈപ്പിടിയിലൊതുക്കാൻ സാധിക്കാതെ പോയത് ഒന്ന് മാത്രമേയൊള്ളൂ, അർജന്റീന ജേഴ്സിയിലുള്ള ഒരു അന്താരാഷ്ട്ര കിരീടം. മൂന്ന് തവണ കയ്യെത്തും ദൂരത്ത് മെസ്സിക്ക് ആ നേട്ടം നഷ്ടപ്പെട്ടതാണ്. ഇപ്പോഴിതാ മറ്റൊരു അവസരം കൂടി മെസ്സിയെ തേടിയെത്തിയിട്ടുണ്ട്. നാളെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാൽ മെസ്സിക്ക് ഈ ദുഷ്പ്പേര് കൂടി മായ്ച്ചു കളയാൻ സാധിക്കും. എന്നാൽ മെസ്സിക്ക് മികച്ചവനാണെന്ന് തെളിയിക്കാൻ കോപ്പയുടെ ആവിശ്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ അർജന്റൈൻ ഗോൾകീപ്പറായ നെറി പുമ്പിഡോ.1986-ൽ അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന താരമായ പുമ്പിഡോ.കഴിഞ്ഞ ദിവസം റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈയൊരു അഭിപ്രായം പങ്കുവെച്ചത്.
Pumpido: Messi doesn't need to win the Copa America to be the best in the world https://t.co/vlXNwvhe1W ⚽️⚽️ 📲 Bet now via ⟶ https://t.co/0I4IIflkwI √ pic.twitter.com/QWA4G1DxgC
— Bitcoin Sportsbook 🥇 (@SportsbookBTC) July 9, 2021
” ഒരുപാട് യുവതാരങ്ങൾ ഉള്ള ടീമാണ് ഇപ്പോഴത്തെ അർജന്റീന.അവർ നല്ല രീതിയിൽ കളിക്കുന്നുമുണ്ട്.വളരെ മികച്ച രൂപത്തിലാണ് മെസ്സി ഇപ്പോൾ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നത്.ഒരു വ്യത്യസ്തനായ മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. ടീമിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.ഈ തലമുറയിൽ എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്.നിലവിൽ ബ്രസീലും അർജന്റീനയും തുല്യശക്തികളാണ്.പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി അർജന്റീനയിലാണുള്ളത്.മികച്ചവനാണെന്ന് തെളിയിക്കാൻ മെസ്സിക്ക് കോപ്പ കിരീടത്തിന്റെ ആവിശ്യമില്ല ” പുമ്പിഡോ പറഞ്ഞു. ഏതായാലും അർജന്റീനയിലെ തന്റെ കിരീടക്ഷാമത്തിന് ഇക്കുറിയെങ്കിലും അറുതി വരുത്താൻ മെസ്സിക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.