മറഡോണക്കുള്ള ആദരം, അർജന്റീന കളത്തിലേക്കിറങ്ങുക പ്രത്യേക ടി-ഷർട്ടണിഞ്ഞ്!

ഈ വരുന്ന നാലാം തിയ്യതിയാണ് അർജന്റീന തങ്ങളുടെ അഞ്ചാം റൗണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരത്തിന് ബൂട്ടണിയുക. ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിന് മുന്നേ അർജന്റൈൻ ഇതിഹാസം ഡിയഗോ മറഡോണക്ക് ആദരമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റൈൻ ടീം. ഡിയഗോ മറഡോണ അന്തരിച്ചതിന് ശേഷം ഇതാദ്യമായാണ് അർജന്റൈൻ ദേശീയ ടീം കളിക്കാനിറങ്ങുന്നത്. ഒരു പ്രത്യേക ടി-ഷർട്ട്‌ അണിഞ്ഞായിരിക്കും താരങ്ങൾ കളത്തിലേക്കിറങ്ങുക.അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മറഡോണയുടെ ചിത്രം പതിപ്പിച്ച ടി-ഷർട്ടുകളായിരിക്കും ഇവർ അണിയുക എന്നാണ് ഈ റിപ്പോർട്ട്‌ ചൂണ്ടി കാണിക്കുന്നത്.

ഈ പ്രത്യേക ഷർട്ട്‌ പരിശീലനസമയത്ത് മാത്രമാണ് അർജന്റൈൻ താരങ്ങൾ ഉപയോഗിക്കുക. ഫിഫയുടെ നിയമപ്രകാരം കളിക്കുമ്പോൾ ധരിക്കാനുള്ള അനുമതിയില്ല.ഏതായാലും തങ്ങളുടെ ഇതിഹാസത്തെ ഒരിക്കൽ കൂടി ഓർമ്മിക്കാൻ അർജന്റീന ഈ അവസരം ഉപയോഗപ്പെടുത്തും.അതേസമയം അർജന്റീനയുടെ അണ്ടർ 23 ടീം മറഡോണക്ക് മുന്നേ തന്നെ ആദരമർപ്പിച്ചിരുന്നു.മാർച്ചിൽ ജപ്പാനെതിരെ നടന്ന സൗഹൃദമത്സരത്തിനിടെയായിരുന് ഇവർ മറഡോണക്ക് ആദരമർപ്പിച്ചത്. മറഡോണ വേൾഡ് കപ്പും കയ്യിലേന്തി നിൽക്കുന്ന ചിത്രം പതിപ്പിച്ച പത്താം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു അർജന്റീനയുടെ അണ്ടർ 23 ടീം മത്സരത്തിന് മുന്നേ അണിനിരന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *