മരണഗ്രൂപ്പിൽ നിന്ന് വന്നവരെല്ലാം പുറത്ത്, യൂറോയിലെ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ!
ഇന്നലെ നടന്ന മത്സരങ്ങളോട് കൂടി ഈ യൂറോയിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് വിരാമമായി. നിരവധി അട്ടിമറികളാണ് ഈ യൂറോയിലെ പ്രീ ക്വാർട്ടറിൽ കണ്ടതെന്ന കാര്യത്തിൽ സംശയമില്ല. കിരീടസാധ്യത കൽപ്പിക്കപ്പെട്ട പല വമ്പൻമാരും ക്വാർട്ടർ പോലും കാണാതെ പുറത്തായി.മരണഗ്രൂപ്പിൽ നിന്നും വന്ന പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നീ മൂന്ന് ടീമുകളും പുറത്തായി എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
🇧🇪🇨🇿🇩🇰🏴🇮🇹🇪🇸🇨🇭🇺🇦
— UEFA EURO 2020 (@EURO2020) June 29, 2021
😎 EURO 2020 quarter-finals set!
Who will win the 🏆?#EURO2020 pic.twitter.com/SjVkKMHQce
വെയിൽസിനെ തരിപ്പണമാക്കി കൊണ്ട് ഡെന്മാർക്കാണ് ക്വാർട്ടറിൽ ആദ്യമായി പ്രവേശിച്ചത്.പിന്നീട് ഓസ്ട്രിയയുടെ വെല്ലുവിളി ഇറ്റലി മറികടന്നു.പിന്നീടാണ് ഒരു അട്ടിമറി സംഭവിച്ചത്. നെതർലാന്റ്സ് പരാജയപ്പെട്ടത് ചെക്ക് റിപബ്ലിക്കിനോടായിരുന്നു.അതിന് ശേഷം തുല്യശക്തികളുടെ പോരാട്ടത്തിൽ ബെൽജിയം വിജയം നേടി. അതോടെ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ പുറത്തായി.പിന്നീട് ആവേശകരമായ, ഗോൾ മഴ പെയ്ത മത്സരത്തിനൊടുവിൽ ക്രോയേഷ്യയെ സ്പെയിൻ കീഴടക്കി.പിന്നീടായിരുന്നു ലോകചാമ്പ്യൻമാരായ ഫ്രാൻസിന് അടിതെറ്റിയത്.സ്വിറ്റ്സർലാന്റാണ് പെനാൽറ്റി ഷൂട്ടൗട്ട് വഴി ഫ്രഞ്ച് പടക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്.ജർമ്മനി vs ഇംഗ്ലണ്ട് മത്സരത്തിൽ ജർമ്മനി മുട്ടുമടക്കി.അവസാന നിമിഷം ഗോൾ വഴങ്ങി കൊണ്ട് സ്വീഡൻ ഉക്രൈനോടും പരാജയം രുചിച്ചതോടെ ഈ യൂറോയിലെ ക്വാർട്ടർ ലൈനപ്പായി.
സ്വിറ്റ്സർലാന്റ് Vs സ്പെയിൻ
ബെൽജിയം Vs ഇറ്റലി
ചെക്ക് റിപബ്ലിക് Vs ഡെന്മാർക്
ഉക്രൈൻ Vs ഇംഗ്ലണ്ട്