മനോഹര ഗോളുമായി മെസ്സി, ഓസ്ട്രേലിയയെ വീണ്ടും തകർത്ത് അർജന്റീന.
ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് വിജയം.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രേലിയ പരാജയപ്പെടുത്തിയിട്ടുള്ളത്.നായകൻ ലയണൽ മെസ്സി,ജർമ്മൻ പെസല്ല എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും അർജന്റീനക്ക് മുന്നിൽ ഓസ്ട്രേലിയ അടിയറവ് പറഞ്ഞിരുന്നു.
മെസ്സി,ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനയുടെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മെസ്സി മനോഹരമായ ഗോൾ നേടിയിരുന്നു.എൻസോയുടെ പാസ് സ്വീകരിച്ച ലയണൽ മെസ്സി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.ഈ ഗോളിന്റെ ബലത്തിലാണ് ആദ്യപകുതിയിൽ അർജന്റീന കളം വിട്ടത്.
Lionel Messi. Thank you. 🐐
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 15, 2023
pic.twitter.com/zEPP6GVd1B
പിന്നീട് 68ആം മിനിട്ടിലാണ് പെസല്ലയുടെ ഗോൾ പിറക്കുന്നത്.ഡി പോളിന്റെ മനോഹരമായ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് പെസല്ല ഗോൾ നേടിയത്. ഈ രണ്ട് ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഏതായാലും വേൾഡ് കപ്പിന് ശേഷവും അർജന്റീന തങ്ങളുടെ വിജയ കുതിപ്പ് തുടരുകയാണ്.അടുത്ത മത്സരത്തിൽ ഇൻഡോനേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.
LIONEL ANDRES MESSI. 🐐
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 15, 2023
pic.twitter.com/S81JMHHQYT