ഭീരുക്കൾ :വാക്ക് തർക്കത്തിലേർപ്പെട്ട് മെസ്സിയും റോഡ്രിഗോയും.

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ മാരക്കാനയിൽ വെച്ച് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ബ്രസീലിന് തോൽവി വഴങ്ങേണ്ടി വരികയായിരുന്നു.

ഈ മത്സരത്തിന് മുന്നേ അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. ബ്രസീലിയൻ പോലീസും അർജന്റൈൻ ആരാധകരും ഏറ്റുമുട്ടുകയായിരുന്നു.ഇതിനെ തുടർന്ന് ലയണൽ മെസ്സിയുടെ നിർദ്ദേശപ്രകാരം അർജന്റൈൻ താരങ്ങൾ കളിക്കളം വിട്ടിരുന്നു.ഡ്രസിങ് റൂമിലേക്കായിരുന്നു അർജന്റീന താരങ്ങൾ പോയിരുന്നത്.പിന്നീട് അവർ മടങ്ങിയെത്തുകയായിരുന്നു. ആ സമയത്ത് മെസ്സിയും ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുന്ന കാഴ്ച്ച കാണാൻ സാധിച്ചിരുന്നു.

എന്താണ് അവിടെ സംഭവിച്ചുതെന്ന് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങിവരുന്ന സമയത്ത് റോഡ്രിഗോ ഗോസ് ഡി പോളിനോട് സംസാരിക്കുകയായിരുന്നു. അത് എന്താണെന്ന് വ്യക്തമല്ല. അതിനിടയിലാണ് ലയണൽ മെസ്സി കയറി വരുന്നത്. അപ്പോൾ റോഡ്രിഗോ ഭീരുക്കൾ എന്ന് വിളിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മെസ്സി റോഡ്രിഗോയോട് ദേഷ്യപ്പെട്ടത്.

” ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്, ഞങ്ങൾ അങ്ങനെയാണ് ഭീരുക്കളാവുന്നത്? സൂക്ഷിച്ചു സംസാരിക്കണം ” ഇതായിരുന്നു മെസ്സി റോഡ്രിഗോയോട് പറഞ്ഞിരുന്നത്. ഇങ്ങനെയാണ് Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും വളരെയധികം ഫിസിക്കലായിട്ടുള്ള ഒരു മത്സരമായിരുന്നു നടന്നിരുന്നത്.നിരവധി ഫൗളുകളായിരുന്നു ഈ മത്സരത്തിൽ പിറന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *