ബ്രസീലുകാരോട് സംസാരിക്കില്ലെന്ന് മെസ്സി പറഞ്ഞതായി ജേണലിസ്റ്റ്!
മാരക്കാനയിൽ വെച്ച് ബ്രസീലിനെ കീഴടക്കി കൊണ്ടായിരുന്നു മെസ്സി തന്റെ അർജന്റൈൻ ജേഴ്സിയിലുള്ള കിരീടം സ്വന്തമാക്കിയത്. എന്നാൽ ഇതിന് ശേഷം മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായ ഒരു പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ ജേണലിസ്റ്റായ എഡു മെനീസസ്.ബ്രസീലുകാരോട് താൻ സംസാരിക്കില്ല എന്ന കാര്യം മെസ്സി തന്നോട് നേരിട്ട് അറിയിച്ചു എന്നാണ് എഡു വെളിപ്പെടുത്തിയിട്ടുള്ളത്.ഇഎസ്പിഎൻ ബ്രസീൽ, ഫോക്സ് സ്പോർട്സ് ബ്രസീൽ എന്നീ പ്രമുഖ മാധ്യമങ്ങളിലെ ജേണലിസ്റ്റാണ് എഡു മെനീസസ്. അദ്ദേഹത്തിന്റെ വാക്കുകൾ ബ്രസീലിയൻ മാധ്യമമായ യുഒഎൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Jornalista revela fora de Messi: 'Disse que não falava com brasileiros' https://t.co/M3QfBzloHs
— UOL Esporte (@UOLEsporte) September 1, 2021
” ഞാനും എന്റെ ക്യാമറമാനും അവിടെ മെസ്സിക്ക് വേണ്ടി കാത്തു നിന്നു.പുലർച്ചെ ഒരു മണിയായിട്ടുണ്ട് എന്റെ സമയം.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്റർവ്യൂവിനാണ് ഒരുങ്ങുന്നതെന്ന് ഞാൻ ചിലരോട് പറഞ്ഞിരുന്നു. തുടർന്ന് മെസ്സിയെത്തി.എന്നെ നോക്കി കൊണ്ട് മെസ്സി സ്പാനിഷ് ഭാഷയിൽ പറഞ്ഞു, ഞാൻ ബ്രസീലുകാരോട് സംസാരിക്കില്ലെന്ന്.പിന്നീട് മെസ്സി അർജന്റൈൻ ജേണലിസ്റ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ് ഞാൻ റിപ്പോർട്ട് ചെയ്തത് ” ഇതാണ് എഡു അറിയിച്ചിട്ടുള്ളത്.അതേസമയം എയ്ഞ്ചൽ ഡി മരിയ, പരിശീലകൻ സ്കലോണി എന്നിവർ തന്നോട് സംസാരിച്ചുവെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
Edu Meneses falou que não conseguiu entrevistar craque argentino após conquista da Copa América https://t.co/eP1LWeD3I5
— Revista ISTOÉ (@RevistaISTOE) September 1, 2021
മറ്റൊരു ജേണലിസ്റ്റായ പിയെട്രോ ഡെൽഗാഡോയും സമാനഅനുഭവം പങ്കുവെച്ചിട്ടുണ്ട്.2016-ലെ ഒരു അവാർഡ് ദാന ചടങ്ങിൽ മെസ്സി തന്നോട് സംസാരിക്കാൻ തയ്യാറായില്ല എന്നാണ് ഇദ്ദേഹം അറിയിച്ചത്.
ഏതായാലും മെസ്സി ഒരിക്കൽ കൂടി ബ്രസീലിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. വരുന്ന ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12:30-നാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുക.