ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക ഫൈനലിൽ മാത്രം, അതിന്റെ കാരണമെന്ത്?

അടുത്ത വർഷം ജൂൺ ഇരുപതാം തീയതിയാണ് കോപ്പ അമേരിക്കക്ക് തുടക്കമാവുക.അമേരിക്കയിലെ വച്ച് നടക്കുന്ന ഈ ടൂർണമെന്റ് ജൂലൈ 14ാം തീയതി വരെയാണ് ഉണ്ടാവുക. കോപ്പ അമേരിക്കയുടെ 48ആം എഡിഷനാണ് അടുത്ത വർഷം അരങ്ങേറാൻ പോകുന്നത്. അതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് അർജന്റീന, ബ്രസീൽ എന്നിവരുടെ മത്സരങ്ങളിലേക്കാണ്. അർജന്റീന ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.പെറു,ചിലി എന്നിവർ അർജന്റീനയുടെ ഗ്രൂപ്പിലാണ് ഉള്ളത്.കാനഡ,ട്രിനിഡാഡ് എന്നിവരിൽ ഏതെങ്കിലും ഒരു ടീമും ഈ ഗ്രൂപ്പിലേക്ക് യോഗ്യത കരസ്ഥമാക്കും. അതേസമയം ബ്രസീൽ ഗ്രൂപ്പ് ഡിയിലാണ് ഇടം നേടിയിരിക്കുന്നത്.കൊളംബിയ,പരാഗ്വ എന്നിവർ ഈ ഗ്രൂപ്പിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവയിൽ ഏതെങ്കിലും ഒരു ടീമും ഈ ഗ്രൂപ്പിൽ ഇടം നേടും. ആരാധകരെ ആവേശഭരിതമാക്കുന്ന മറ്റൊരു കാര്യം എന്തെന്നാൽ അർജന്റീനയും ബ്രസീലും കോപ അമേരിക്കയുടെ ഫൈനലിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുക. അതിനുമുൻപ് ഒരുകാരണവശാലും ഇരു ടീമുകളും ഏറ്റുമുട്ടില്ല എന്നത് ഒരു വസ്തുതയാണ്.

അതിന്റെ കാരണം പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഗ്രൂപ്പ് എയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തിയാൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഏറ്റുമുട്ടേണ്ടി വരിക. ഇനി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് വരുന്നതെങ്കിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ നേരിടേണ്ടി വരും. അങ്ങനെയാണ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുക. അതിനുശേഷം സെമിഫൈനലിൽ എത്തിയാലും ഗ്രൂപ്പ് ബിയിലെയോ Aയിലെയോ എതിരാളികളെ തന്നെയായിരിക്കും നേരിടേണ്ടി വരിക.ഗ്രൂപ്പ് സി,ഗ്രൂപ്പ് ഡി എന്നിവയിലെ എതിരാളികൾ ഒരു കാരണവശാലും ക്വാർട്ടർ,സെമി എന്നീ ഘട്ടങ്ങളിൽ ഗ്രൂപ്പ് A,ഗ്രൂപ്പ് ബി എന്നിവയിലെ ടീമുകളുമായി ഏറ്റുമുട്ടേണ്ട ഒരു സാഹചര്യവും വരുന്നില്ല. അതുകൊണ്ടുതന്നെയാണ് ബ്രസീലും അർജന്റീനയും ഫൈനലിൽ മാത്രം മുഖാമുഖം വരിക.

ഉറുഗ്വയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അതായത് ഉറുഗ്വ ഗ്രൂപ്പ് സിയിൽ ആയതിനാൽ അർജന്റീനക്ക് ഫൈനലിൽ മാത്രമാണ് ഇവരെ നേരിടേണ്ടി വരിക. അതേസമയം ഫൈനലിനു മുന്നേ ബ്രസീലും ഉറുഗ്വയും പരസ്പരം വരാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്.ഏതായാലും കോപ്പയിൽ കടുത്ത പോരാട്ടങ്ങൾ അരങ്ങേറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *